ശബരിമല കേബിൾ മോഷണം: ഏഴ് ഇടുക്കി സ്വദേശികൾ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്‌എന്‍എല്‍ ടവറില്‍ നിന്ന്‌ കേബിളുകള്‍ മോഷ്ടിച്ച ഏഴുപേരെ പമ്പ പൊലീസ്‌ അറസ്റ്റ് ചെയ്തു. അയ്യപ്പദാസ്‌, വിക്രമന്‍, ഷഫീഖ്‌, രഞ്ജിത്ത്‌, അഖില്‍, അസിം, ജലീല്‍ എന്നിവരെയാണ്‌ പോലീസ് പിടികൂടിയത്‌. എല്ലാവരും കട്ടപ്പന പുളിയന്‍മല സ്വദേശികളാണ്‌.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ന്‌ ശേഷമാണ്‌ മോഷണം നടന്നത്‌. 280 മീറ്റര്‍ ആര്‍എഫ്‌ കേബിള്‍, 35 മീറ്റര്‍ എര്‍ത്ത്‌ കേബിള്‍, 55 ഡിസി കേബിളുകള്‍, 100 മീറ്റര്‍ ലാന്‍ഡ്‌ലൈന്‍ കേബിളുകള്‍, 5 ജോഡി ലാന്‍ഡ്‌ലൈന്‍ കേബിളുകള്‍, 50 മീറ്റര്‍ 10/20/50 ലാന്‍ഡ്‌ലൈന്‍ കേബിളുകള്‍, 5 എംസിബി കേബിളുകള്‍ എന്നിവയാണ്‌ മോഷണം പോയത്‌. മോഷ്ടിച്ച കേബിളുകളുടെ ആകെ വില ഏകദേശം 2.5 ലക്ഷം രൂപ വരും.

ചാലക്കയം മുതല്‍ പമ്പ വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്‌ പ്രതികളെ പിടികൂടിയത്‌. ഡിവൈഎസ്പി ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇവര്‍ കുടുങ്ങിയത്‌.

 

Print Friendly, PDF & Email

Leave a Comment

More News