സെന്റ് മേരീസ് ഫാള്‍ ക്ലാസിക് 5 കെ റണ്‍/വാക്ക് ഒക്‌ടോബര്‍ 21 ശനിയാഴ്ച

ന്യൂയോര്‍ക്ക്‌: റോക്‌ലാന്റ് സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 9-ാമത് 5 കെ റണ്‍/വാക്ക്‌ ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ 10 മണിക്ക്‌ റോക്‌ലാന്റ് ലെയ്ക് സ്റ്റേറ്റ്‌ പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണ്‌. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഇതിനകം തന്നെ 5 കെ റണ്‍/വാക്കിന്‌ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫീസിന്റെ മുഴുവന്‍ തുകയും നാഷണല്‍ അലയന്‍സ് ഓണ്‍ മെന്റല്‍ ഇല്‍നെസ്‌ (NAMI) ന്‌ നല്‍കുന്നതാണ്‌.

ഏകദേശം 80,000 ഡോളര്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക്
നല്‍കിയിട്ടുണ്ട്‌.

സെന്റ്‌ മേരീസ്‌ ഇടവകയിലെ ഫോക്കസ്‌ ഗ്രൂപ്പും, എം.ജി.ഒ.സി.എസ്‌.എം അംഗങ്ങളും ചേര്‍ന്ന്‌ നടപ്പാക്കിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനം ഇടവകയിലെ ചെറുപ്പക്കാരുടെ ആവേശമായി ഇന്നും ശക്തമായി തുടരുന്നു. സെന്റ്‌ മേരീസ്‌ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതലും അമേരിക്കയില്‍ അര്‍ഹതയുള്ള പ്രസ്ഥാനങ്ങള്‍ക്കാണ്‌ നല്‍കുന്നത്‌.

5 കെ റണ്‍/ വാക്കില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 8 മണിക്ക് ആരംഭിക്കുന്ന രജിസ്ട്രേഷനില്‍
പങ്കെടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. ഡോ. രാജു വര്‍ഗീസ്‌ (വികാരി) 914 426 2529, ഡോ. റെബേക്കാ പോത്തന്‍ (സെക്രട്ടറി) 845 842 8000, ജോണ്‍ വര്‍ഗീസ്‌ (ട്രഷറര്‍) 201 921 7967, ജീമോന്‍ വര്‍ഗീസ്‌ (കോഓര്‍ഡിനേറ്റര്‍) 201 563 5550

Print Friendly, PDF & Email

Leave a Comment

More News