പി. സി. മാത്യു ,ഗാർലാൻഡ് ഡിസ്ട്രിക്ട് 3 സീനിയർ അഡ്വൈസറി കമ്മിഷനംഗം

ഡാളസ്: സിറ്റി ഓഫ് ഗാർലാൻഡ് ബോർഡ് ആൻഡ് കമ്മീഷൻസ് സീനിയർ അഡ്വൈസറി കമ്മീഷനിലേക്ക് ഡിസ്ട്രിക്ട് മൂന്നിനെ പ്രതിനിധാനം  ചെയ്തു  പി. സി. മാത്യുവിനെ മേയർ നിയമിച്ചതായി  കമ്മീഷണറുടെ  അറിയിപ്പിൽ പറയുന്നു.

ഗാർലാൻഡ് സിറ്റി കൗൺസിൽ ഇപ്പോഴത്തെ ഡിസ്ട്രിക്ട് 3 കൗൺസിൽ മെമ്പറുടെയും മറ്റു കൗൺസിൽ അംഗങ്ങളുടെയും പ്രത്യേക പരിഗണയിലാണ് ഈ നിയമനം.  കഴിഞ്ഞ രണ്ടു മുനിസിപ്പൽ തെരഞ്ഞടുപ്പിൽ ഡിസ്ട്രിക്ട് 3 യിൽ പി. സി. യുടെ എതിരാളിയായി മത്സരിച്ചു വിജയിച്ച ആളാണ് ഇപ്പോഴത്തെ കൗൺസിൽ മെമ്പർ. അമേരിക്കൻ ജനാധിപത്യ മര്യാദകളിൽ മറ്റുള്ളവർ മാതൃക ആക്കേണ്ടതായ ഒന്നാണ് ഇവരുടെ പ്രവർത്തനങ്ങൾ. പി. സി. യുടെ തുടർച്ചയായ പ്രവർത്തനങ്ങളും സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയും കണക്കിലെടുക്കുവാൻ കൗൺസിൽ കാട്ടിയ തീരുമാനം അംഗീകാരമായി കാണാവുന്നതാണ്.

കഴിഞ്ഞ വർഷം പി. സി. മാത്യു എൻവിറോണ്മെന്റ് അഡ്വൈസറി കമ്മിറ്റിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഡിസ്ട്രിക് മൂന്നിലേയും ഗാർലാൻഡ് സിറ്റിയുടെ എല്ലാ ഡിസ്ട്രിക്ടിലുമുള്ള സീനിയർ സിറ്റിസൺസിന്റേയും പ്രശ്നങ്ങൾ ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കുവാൻ സിറ്റി കൗൺസിലിനെ ഉപദേശിക്കുക എന്നുള്ളതാണ് ഒൻപതു പേരടങ്ങുന്ന കമ്മീഷന്റെ പ്രധാന ദൗത്യം.

അടുത്ത പ്രാവശ്യം കൗൺസിലിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് “അക്കാര്യം സുഹൃത്തുക്കളുമായും തന്നെ എന്നും പിന്തുണച്ച ടീമുമായി ആലോചിച്ചു അപ്പോൾ തീരുമാനിക്കും, എങ്കിലും സേവിക്കുവാനുള്ള അവസരത്തിനുവേണ്ടിയാണല്ലോ മത്സരിക്കുന്നത്. ആയതിനാൽ മത്സരരംഗത്തുണ്ടാവുമെന്നാണ് താൻ കരുതുന്നത്.” പി. സി. പറഞ്ഞു.

മലയാളി പ്രാസ്ഥാനങ്ങളിലൂടെ  പ്രവർത്തിച്ചു നേടിയ പരിചയത്തെ ആലംബമാക്കി ഇപ്പോൾ ഇന്ത്യക്കാരുടെ ഗ്ലോബൽ നെറ്റ്‌വർക്ക് ആയ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രെസിഡന്റായി സേവനം അനുഷ്ഠിക്കുന്ന പി. സി. മാത്യു ഗ്ലോബൽ ചാരിറ്റി സെൻഡർ ഓഫ് എക്സല്ലൻസ് മുഖേന ഡോക്ടർ ഗോപിനാഥ് മുമുതുകാടിന് ഊഷ്മളമായ വരവേൽപ് നൽകി ആദരിക്കുക ഉണ്ടായി.

Print Friendly, PDF & Email

Leave a Comment

More News