രാശിഫലം (22-10-2023 ഞായര്‍)

ചിങ്ങം : തിരക്കിട്ട ജോലികൾ സമ്മർദം ഉണ്ടാക്കിയേക്കാം. മാനസികവും, ശാരീരികവുമായ നന്മ നിലനിർത്തണം. പ്രധാന മീറ്റിങ്ങുകൾ കൃത്യമായി അവസാനിപ്പിക്കാൻ സാധിക്കുമെങ്കിലും, ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങൾ തളർന്നുപോയേക്കാം. ഇന്ന് ഏതെങ്കിലും വിധത്തിൽ സന്തോഷിക്കാനും വിശ്രമിക്കാനും ശ്രമിക്കണം.

കന്നി : ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ദിവസമാണ്. ഈ ദിവസവും കടന്ന് പോകും എന്ന് സമാശ്വസിക്കുക. കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്‌നം – പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമം, ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ ശ്രദ്ധ പുലർത്തണം. വർധിച്ചുവരുന്ന ചെലവുകളും യോഗചിന്തയിലുള്ള താത്‌പര്യവും ഇതിന് കാരണമാകാം. ഒരു പ്രിയപ്പെട്ടയാളെയോ അടുത്ത സുഹൃത്തിനെയോ കണ്ട് മനസ് തുറന്ന് സംസാരിക്കുന്നതാണ് മാനസിക സംഘർഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇപ്പോൾ ഓഹരി വിപണിയില്‍ മുതല്‍ മുടക്കുമ്പോള്‍ സൂക്ഷിക്കണം.

തുലാം : സക്കാർ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇത് ഒരു മനോഹരമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങൾ തിരിച്ചറിയപ്പെടുകയും നിങ്ങളുടെ സ്‌തുത്യർഹമായ സേവനങ്ങൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. എപ്പോഴും ജാഗ്രയോടെ ഇരിക്കുക.

വൃശ്ചികം : വ്യവസായത്തിന് ഇത് നല്ല സമയമാണ്. നിങ്ങളുടെ പുതിയ ഉത്‌പന്നം വിജയം കൊയ്യും. നക്ഷത്രങ്ങൾ പൂർണമായും അനുകൂലമല്ലാത്തതിനാൽ ചില തടസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ധനു : സ്വയം ധ്യാനത്തിൽ മുഴുകി നിങ്ങളിന്ന് സമാധാനം തേടിയേക്കാം. വളരെ ബുദ്ധിപരമായും സന്തോഷത്തോടെയും പെരുമാറുകയും ഇതേ സന്ദേശങ്ങൾക്ക് ചുറ്റുമുള്ളവർക്ക് നൽകുകയും ചെയ്യും.

മകരം : അസ്വാഭാവികമായ ബുദ്ധിവൈഭവം അത്ര നല്ല ഫലങ്ങൾ ഇന്ന് നൽകിക്കൊള്ളണമെന്നില്ല. ധാരാളം പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം എന്നാൽ അതിനെ കുറിച്ചാലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.

കുംഭം : ചെലവുകളിലാണ് ഇന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. ചെലവുകള്‍ നിയന്ത്രണാതീതമായാല്‍ അതിന്‍റെ തിക്തഫലം അനുഭവിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങള്‍ മൊത്തത്തില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുകയും വിഭവങ്ങള്‍ കൃത്യമായി നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍ ചെലവ് കുറച്ച് കൊണ്ടുവരുവാനും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനും നിങ്ങൾക്ക് കഴിയും. പണം കടം കൊടുക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് വായ്‌പ ഗ്യാരണ്ടി നില്‍ക്കാതിരിക്കുക. മറ്റുളളവര്‍ കാരണം ചില അസുഖകരമായ സഹചര്യങ്ങളില്‍ നിങ്ങള്‍ കുടുങ്ങിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ സൂക്ഷിക്കുക. ആരോഗ്യവും പണവും മനസസമാധാനവും സംരക്ഷിക്കുക.

മീനം : ഈ നക്ഷത്രക്കാർക്ക് നല്ലദിവസമാണ്. സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, പ്രിയപ്പെട്ടവർക്കും ഏറ്റവും പ്രിയപ്പെട്ടയാളായിരിക്കും. പ്രിയപ്പെട്ടവരുമായുളള ബന്ധം ഫലപ്രദമാകാമെങ്കിലും നിങ്ങള്‍ അവര്‍ക്ക് ചെലവ് ചെയ്യേണ്ടിവരും. അവരുടെ സഹായം നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഇത് സ്വാഭാവികമാണ്. പുതിയ സൗഹൃദങ്ങള്‍ക്കും കൂട്ടായ്‌മകള്‍ക്കും സാധ്യതയുണ്ട്. അവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാം. കാൽപനിക ഭംഗിയാര്‍ന്ന ഒരു സ്ഥലത്തേക്ക് നിങ്ങളൊരു ഉല്ലാസയാത്ര പോകാന്‍ ഇടയുണ്ട്. വീട്ടില്‍നിന്നും മക്കളില്‍ നിന്നും വിദേശത്തുനിന്നും നല്ല വാര്‍ത്ത വന്നെത്താം.

മേടം : ജീവിതത്തിന്‍റെ പ്രധാനകാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഫലമുളവാക്കുന്ന ദിവസം. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. ചര്‍ച്ചകള്‍ ഉത്‌പാദനക്ഷമമായിരിക്കും. സ്വകാര്യ ജീവിതത്തിന്‍റെ സൗന്ദര്യാത്മകത വർധിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ജോലിസ്ഥലത്ത് ചെലവുകള്‍ കാത്തിരിക്കുന്നു. ഓഫിസിലെ ജോലിഭാരം പ്രശ്‌നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

ഇടവം : ഇന്ന് പ്രശ്‌നങ്ങളൊഴിഞ്ഞ ദിവസമായിരിക്കും. മറ്റാരുടെയെങ്കിലും കുറ്റത്തിന് നിങ്ങളെ ആരെങ്കിലും പഴിചാരിയെന്ന് വരാം. വൈകുന്നേരത്തോടെ നിരാശയുണ്ടാകുകയും, ആത്മവിശ്വാസം കുറയുകയും ചെയ്‌തേക്കാം. അവനവന്‍റെ ശക്തിക്കനുസരിച്ച് ജോലി ചെയ്യുക. നിങ്ങളുടെ ദൗർബല്യങ്ങളെ കണക്കിലെടുക്കാതിരിക്കുക.

മിഥുനം : മറ്റുള്ളവർ പകർന്ന പ്രചോദനത്തെ കണക്കാക്കുന്നതിനായി സമയം ചെലവഴിക്കും. കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും, മറ്റുപ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോടുള്ള നിങ്ങളുടെ കരുതലുള്ള പെരുമാറ്റം മൂലം അവരുടെ സ്‌നേഹവും അംഗീകാരവും തിരിച്ച് നേടാനാകും.

കര്‍ക്കടകം : അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ മനോഭാവത്തിൽ ആകൃഷ്‌ടരാകും. നിങ്ങൾ അവരെ സന്തോഷിപ്പിക്കുന്നതിനായി ശ്രമിക്കുകയും അവരോടൊപ്പം സന്തോഷകരമായി ഒരു വൈകുന്നേരം ചെലവഴിക്കുകയും ചെയ്യും. സ്‌നേഹവും ഹൃദ്യമായ ബന്ധങ്ങളും വളരെക്കാലം നീണ്ടുനിൽക്കുകയും ഫലപ്രദമാകുകയും ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News