ഈജിപ്തിലെ മറന്നുപോയ സ്ത്രീ ‘രാജാവിന്റെ’ അയ്യായിരം വര്‍ഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി

പുരാതന ഈജിപ്ഷ്യൻ ശവകുടീരത്തിൽ നിന്ന് 5,000 വർഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തിയതിനെത്തുടര്‍ന്ന്, പുരാവസ്തു ഗവേഷകരെ അതിശയിപ്പിക്കുന്ന മറ്റൊരു കണ്ടെത്തലിലേക്ക് നയിച്ചു. മധ്യ ഈജിപ്തിലെ അബിഡോസിലെ ശവകുടീരം യഥാർത്ഥത്തിൽ ഈജിപ്തിലെ മറന്നുപോയ സ്ത്രീ ‘രാജാവ്’ മെററ്റ്-നീത്തിന്റെ അന്ത്യവിശ്രമസ്ഥലമായിരിക്കാമെന്ന് അവർ വിശ്വസിക്കുന്നു.

അവരുടെ ഭർത്താവ് കിംഗ് ഡിജെറ്റും മകൻ കിംഗ് ഡെനും പുരാതന ഈജിപ്തിലെ ഒന്നാം രാജവംശത്തിന്റെ ഭരണാധികാരികളായിരുന്നു. എന്നാൽ, അടുത്തിടെ നടത്തിയ ഖനനങ്ങൾ സൂചിപ്പിക്കുന്നത് മെററ്റ്-നീത്തിനും ഒരിക്കൽ ഡിജെറ്റിന്റെ രാജ്ഞി എന്നതിലുപരി അത്തരം അധികാരം ഉണ്ടായിരുന്നിരിക്കാം എന്നാണ്. അതായത്, ഈജിപ്തിന്റെ ‘സ്ത്രീ രാജാവ്.’

ഉത്ഖനന വേളയിൽ അബിഡോസിലെ മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീര സമുച്ചയം. രാജ്ഞിയുടെ ശ്മശാന അറ സമുച്ചയത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു, അതിന് ചുറ്റും കൊട്ടാര ഉദ്യോഗസ്ഥരുടേയും സേവകരുടെയും ശവകുടീരങ്ങള്‍ (ഫോട്ടോ കടപ്പാട്: ലൈവ് സയൻസ്)

അത് ശരിയാണെങ്കിൽ, പുരാതന ഈജിപ്തിലെ ആദ്യത്തെ വനിതാ ഭരണാധികാരിയായി അവര്‍ അറിയപ്പെട്ടിരുന്നു എന്നാണ്. എന്നാല്‍, ചില വിദഗ്ധർക്ക് ഈ സിദ്ധാന്തത്തില്‍ അഭിപ്രയ വ്യത്യാസമുണ്ട്. കാരണം, ‘ഭാര്യമാരെയും പെൺമക്കളെയും രാജകീയ പിന്തുടർച്ചയുടെ കാര്യത്തിൽ സാധാരണയായി പരിഗണിച്ചിരുന്നില്ല’ എന്നാണ് അവര്‍ വാദിക്കുന്നത്.

എന്നാല്‍, മെററ്റ്-നീത്തിന്റെ ശവകുടീരം ഒരു രാജകുടുംബത്തിന് യോജിച്ച വസ്തുക്കളാല്‍ നിറഞ്ഞിരിക്കുന്നു എന്ന കണ്ടെത്തൽ, നൂറുകണക്കിന് സീൽ ചെയ്ത വൈൻ ജാറുകൾ ഉൾപ്പെടെ, ‘അസാധാരണമായി ഉയർന്ന അധികാരമുള്ള’ സ്വാധീനമുള്ള വ്യക്തിയായിരുന്നു മെററ്റ്-നീത്ത് എന്ന നിഗമനത്തിലെത്തി.

മുന്തിരി വിത്ത് നിറച്ച പാത്രങ്ങൾ – അവയിൽ ചിലത് നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു, ഇപ്പോഴും അവയുടെ യഥാർത്ഥ അവസ്ഥയിൽ തന്നെയുണ്ട് – വീഞ്ഞിന്റെ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഏറ്റവും പഴയ തെളിവുകളിൽ ഒന്നാണ്. വിയന്ന സർവകലാശാലയിലെ ക്രിസ്റ്റ്യാന കോഹ്‌ലറുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘമാണ് ഇവ കണ്ടെത്തിയത്.

“വൈൻ ഇപ്പോൾ ദ്രാവക രൂപത്തിലല്ലായിരുന്നു, അത് ചുവപ്പാണോ വെള്ളയാണോ എന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല,” ക്രിസ്റ്റ്യാന കോഹ്‌ലര്‍ പ്രസ്താവനയിൽ പറഞ്ഞു.

അബിഡോസിലെ മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തിൽ സീൽ ചെയ്ത വൈൻ ജാറുകളിൽ മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട മുന്തിരി വിത്തുകൾ (ഫോട്ടോ കടപ്പാട്: ലൈവ് സയൻസ്)

ഞങ്ങൾ ധാരാളം ജൈവ അവശിഷ്ടങ്ങൾ – മുന്തിരി വിത്തുകൾ, ക്രിസ്റ്റലുകള്‍, ഒരുപക്ഷേ ടാർടാർ എന്നിവ – കണ്ടെത്തി. ഇതെല്ലാം നിലവിൽ ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

“ഒരുപക്ഷേ, വീഞ്ഞിന്റെ രണ്ടാമത്തെ നേരിട്ടുള്ള തെളിവാണിത്; ഏറ്റവും പഴയതും അബിഡോസിൽ നിന്നാണ്. പുതിയ ഉത്ഖനനങ്ങൾ ഈ അതുല്യ സ്ത്രീയെയും അവരുടെ സമയത്തെയും കുറിച്ചുള്ള ആവേശകരമായ പുതിയ വിവരങ്ങൾ വെളിച്ചത്ത് കൊണ്ടുവരും,” ക്രിസ്റ്റ്യാന കൂട്ടിച്ചേര്‍ത്തു.

1900-ൽ പുരാവസ്തു ഗവേഷകർ ആദ്യം കണ്ടെത്തിയ ഈ ശവകുടീരം മണ്ണ് ഇഷ്ടിക, കളിമണ്ണ്, മരം എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന നിഗമനത്തിലെത്തിയിരുന്നു. കൂടാതെ, ഇതില്‍ 41 കൊട്ടാരം ഉദ്യോഗസ്ഥരുടെയും സേവകരുടെയും ശവകുടീരങ്ങളും ഉൾപ്പെട്ടിരുന്നു.

ശവകുടീരത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ ലിഖിതങ്ങൾ സൂചിപ്പിക്കുന്നത്, മെററ്റ്-നീത്ത് 3000 ബിസിയിൽ ട്രഷറിയിലെ പങ്ക് ഉൾപ്പെടെ നിരവധി സുപ്രധാന സർക്കാർ സ്ഥാനങ്ങൾ വഹിച്ചിരുന്നു എന്നാണ്.

ഉത്ഖനന വേളയിൽ അബിഡോസിലെ മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തിൽ 5,000 വർഷം പഴക്കമുള്ള വൈൻ ജാറുകള്‍ (ഫോട്ടോ കടപ്പാട്: ലൈവ് സയൻസ്)
Print Friendly, PDF & Email

Leave a Comment

More News