രാശിഫലം (26-10-2023 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമല്ലാത്ത ദിവസമായിരിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയുണ്ട്. കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇന്ന് നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടി വരും.

കന്നി: ഏതാനും ചില പ്രശ്‌നങ്ങള്‍ ഇന്ന് അഭിമുഖീകരിക്കേണ്ടി വരും. ചെറിയ പ്രശ്‌നങ്ങളെ വലുതാക്കാന്‍ ശ്രമിക്കരുത്. ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ അതാണ് ഉത്തമ മാര്‍ഗം. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വച്ച് തീർപ്പാക്കുന്നതാണ് നല്ലത്.

തുലാം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. ജീവിതത്തിന്‍റെ തിരക്കുകളെല്ലാം മാറ്റിവച്ച് ഒരു യാത്ര പോകാന്‍ തീരുമാനമെടുത്തേക്കും. അറിവും അനുഭവജ്ഞാനവും വര്‍ധിപ്പിക്കാന്‍ യാത്രകള്‍ ഗുണകരമാകും. യാത്ര നിങ്ങള്‍ക്ക് ഏറെ ആസ്വദകരമായിരിക്കും.

വൃശ്ചികം: കുടുംബ ജീവിതം മെച്ചപ്പെട്ട നിലയിലായിരിക്കും. ജീവിത പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കൂടുതല്‍ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ നിങ്ങള്‍ക്കാകും.

ധനു: നിങ്ങള്‍ക്ക് വളരെയധികം ഗുണകരമായ ദിവസമാണിന്ന്. നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും അപ്പുറം പ്രതിഫലം ലഭിക്കും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ നിങ്ങൾ മടിക്കില്ല. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം.

മകരം: നിങ്ങള്‍ക്ക് ഏറെ അനുകൂലമായ ദിവസങ്ങളിലൊന്നാണ് ഇന്ന്. ദിവസം കൂടുതല്‍ നന്നായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവഴിക്കുക. സാമ്പത്തിക ചെലവുകള്‍ സൂക്ഷ്‌മത പാലിക്കുക.

കുംഭം: ആത്മീയതയിലുള്ള താത്‌പര്യം ഇന്ന് നിങ്ങള്‍ക്ക് സംതൃപ്‌തിയും സന്തോഷവും നല്‍കും. പ്രതികൂല ചിന്തകള്‍ക്ക് മനസില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം തീരുമാനം കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കും. നിങ്ങളുടെ ഉത്സാഹത്തെ അത് മന്ദീഭവിപ്പിക്കുകയും ചെയ്യും. കാര്യങ്ങള്‍ സാധാരണ ഗതിയില്‍ മുന്നോട്ട് പോയാല്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുന്നതും അസാധ്യമാണ്. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.

മീനം: കുടുംബ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. വാക്കുകളും വികാരവും നിയന്ത്രിക്കുക. എന്നാല്‍ ഉച്ചക്ക് ശേഷം നിങ്ങള്‍ക്ക് അനുകൂലമാകും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം പ്രകടമാകും. അത് നിങ്ങള്‍ക്ക് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് ആലോചിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലെ ആഹ്ലാദാന്തരീക്ഷം അതിന് കൂടുതല്‍ പ്രേരണയാകും. എന്നാല്‍ ചെലവുകള്‍ നിയന്ത്രണാതീതമാകാതെ നോക്കേണ്ടതുണ്ട്.

മേടം: നിങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുന്ന സമയമാണിത്. അന്തസും പ്രശസ്‌തിയും ഉയർത്തും. കച്ചവടവും തഴച്ചു വളരും. ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കാത്തിരിക്കുന്നവര്‍ക്ക് കാത്തിരിപ്പ് അവസാനിച്ചതായി തോന്നും. വിവാഹം ഉടൻ ഉണ്ടാകാന്‍ സാധ്യത.

ഇടവം: ഇന്ന് നിങ്ങൾക്ക് ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞുവെന്ന് വരില്ല. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ചില തടസങ്ങള്‍ നേരിടും. തുടക്കത്തിലെ പ്രശ്‌നങ്ങള്‍ നീങ്ങിയാല്‍ പിന്നീട് വിജയം സുനിശ്ചിതമാണ്. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മിഥുനം: നല്ല കാര്യങ്ങള്‍ക്കായി നിങ്ങള്‍ ഇന്ന് സമയം ചെലവഴിക്കും. മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിലായിരിക്കും നിങ്ങൾ സമയം ചെലവഴിക്കുക. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചെലവാക്കും. ബിസിനസ് ഇടപാടുകൾ നടത്താൻ ഉചിതമായ ദിവസമാണിന്ന്.

കര്‍ക്കടകം: നിങ്ങള്‍ക്ക് ഇന്ന് തികച്ചും അസാധാരണമായ ദിവസമായിരിക്കും. മനശാസ്‌ത്രപരമായ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അതിന്‍റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസിലാക്കുക.

Print Friendly, PDF & Email

Leave a Comment

More News