വ്യാപാരി വ്യവസായിയുടെ സമ്മർദ്ദതന്ത്രങ്ങളെ നേരിടും: എ. ഐ. റപ്പായി

തെരുവ് കച്ചവക്കാർക്കെതിരെ കേരള വ്യാപാരി വ്യവസായി തൃശ്ശൂർ ജില്ലാ ഏകോപന സമിതി ഒന്നാം തിയ്യതി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ നടത്താൻ പോകുന്ന പ്രതിഷേധ സമരം രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് കേരള വഴിവാണിഭ സഭ (എച്ച്. എം. എസ്.) സംസ്ഥാന പ്രസിഡണ്ട് എ. ഐ. റപ്പായി. യൂണിയൻറെ ജില്ലാ സ്പെഷ്യൽ പ്രവർത്തക കൺവെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരുവോര കച്ചവടം നിയമാനുസൃതമായ രാജ്യത്ത്, അനധികൃത തെരുവോര കച്ചവടം ഉണ്ടാകുന്നത്, അവരെ അംഗീകരിക്കാൻ തയ്യാറാവാത്തതുകൊണ്ടാണ്. ഗതാഗത നിയന്ത്രങ്ങളുടെ ഭാഗമായും ഇതര നിയമ ലംഘനങ്ങളുടെയും ഭാഗമായി ഉചിതമായ ഭാഗങ്ങളിൽ തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനോ നിർത്തലാക്കുന്നതിനോ യൂണിയൻ എതിരല്ല. പക്ഷെ, വ്യാപാരി- വ്യവസായികളുടെ സമ്മർദ്ദതന്ത്രങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഒഴിപ്പിക്കലിനെയും മറ്റു കുൽസിത പ്രവർത്തനങ്ങളെയും യൂണിയൻ ശക്തമായി നേരിടുമെന്നും റപ്പായി മുന്നറിയിപ്പ് നല്കി.

സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സതീഷ് കളത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് മനോജ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി കെ.എ. അന്തോണി, സെക്രട്ടറിമാരായ സുരേഷ് തച്ചാപ്പിള്ളി, രാജീവ് വേതോടി, സി. കെ. ജഗൻ നിവാസ് എന്നിവർ പ്രസംഗിച്ചു. പി. ഡി. ജോസ് സ്വാഗതവും കെ. ജി. ആനന്ദൻ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News