നിയുക്ത ശബരിമല മേൽശാന്തിക്ക് മന്ത്രയുടെ ആദരം

നിയുക്ത ശബരിമല മേൽശാന്തി ശ്രീ പി എൻ മഹേഷിനെ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര USA ) ആദരിച്ചു. അദ്ദേഹത്തിന്റെ ജന്മ നാടായ മൂവാറ്റുപുഴ ആയവനയിൽ വച്ച് നടന്ന ചടങ്ങിൽ പ്രദേശ വാസികളുടെ സ്നേഹോഷ്മളമായ സ്വീകരണം അദ്ദേഹം ഏറ്റു വാങ്ങി. വിവിധ സംഘടനാ നേതാക്കളും പൗര പ്രമുഖരും ചടങ്ങിൽ സന്നിഹിതർ ആയിരുന്നു

ലോകത്തെങ്ങും ഭക്തന്മാരുള്ള ശബരിമല ശ്രീ അയ്യപ്പ സന്നിധിയിൽ മേൽശാന്തിയാവുക എന്നത് മഹാ ഭാഗ്യമാണെന്ന് ശ്രീ മഹേഷിനു ആശംസകൾ അറിയിച്ചുകൊണ്ട് മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ശ്രീ മഹേഷിലൂടെ ഈ ഭാഗ്യം തൻ്റെ നാടിനു കൈവന്നതിൽ അഭിമാനിക്കുന്നു എന്ന് മന്ത്രയുടെ പ്രസിഡൻറ് ഇലക്ടും മഹേഷിൻറെ നാട്ടുകാരനും കൂടിയായ ശ്രീ കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.

Leave a Comment

More News