നക്ഷത്ര ഫലം (05-03-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. നിങ്ങളുടെ കാഴ്‌ചപ്പാടുകളില്‍ മാറ്റം വരുത്തുന്നത് ആഗ്രഹ സഫലീകരണത്തിന് ഗുണകരമാകും. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ കൂടുതല്‍ തവണ അതിനെ കുറിച്ച് ചിന്തിക്കുക. ഇന്ന് നിങ്ങളുടെ വീട് നവീകരിക്കാന്‍ തീരുമാനമെടുക്കും. മുഴുവനായും നിങ്ങള്‍ക്കിന്ന് നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ പ്രവര്‍ത്തി നിരവധി പേരെ നിരാശരാക്കും. സാമ്പത്തിക ചെലവ് വര്‍ധിക്കും. വിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും.

തുലാം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. എന്നാല്‍ ദിവസം മുഴുവന്‍ അങ്ങനെ ആയിരിക്കില്ല. ചില ചിന്തകള്‍ നിങ്ങളെ അലട്ടിയേക്കാം. എന്ത് പറയുമ്പോഴും ആലോചിച്ച് മാത്രം പറയുക. ശത്രുക്കളെ നിങ്ങള്‍ സൂക്ഷിക്കുക. പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം നല്ലതല്ല. സാമ്പത്തിക നേട്ടത്തിനും യാത്രയ്‌ക്കും സാധ്യതയുണ്ട്.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളിന്ന് നിരവധി പേരുമായി ആശയ വിനിമയം നടത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ ഭാഗ്യവേള ആരംഭിക്കുക വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ ഭക്ഷണം ആസ്വദിക്കാനുള്ള സമയം കൂടിയാണത്. നിങ്ങളുടെ ആരോഗ്യം, സാമ്പത്തിക നില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ഇന്ന് ശുഭകരമായിരിക്കും.

ധനു: ഇന്ന് നിങ്ങള്‍ക്ക് ആരോഗ്യകരമായി നിരവധി പ്രശ്‌നങ്ങളുണ്ടായേക്കാം. അതുകൊണ്ട് ഏറെ ശ്രദ്ധ പുലര്‍ത്തണം. നിങ്ങളുടെ കഠിനാധ്വാനത്തിന് അല്‌പം വൈകിയാലും നല്ല ഫലമുണ്ടാകും. അതുകൊണ്ട് നിരാശപ്പെടാതെ ക്ഷമ പാലിക്കുക. ഇന്നത്തെ യാത്രാപരിപാടികള്‍ അടുത്ത ആഴ്‌ചയിലേക്ക് മാറ്റിവയ്‌ക്കുക. നിങ്ങളുടെ സാമ്പത്തികനില ഇന്ന് നല്ലതായിരിക്കും.

മകരം: ഇന്ന് നിങ്ങൾക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടാം. അതിനാൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രയാസങ്ങള്‍ നേരിടേണ്ടി വന്നാല്‍ വികാരാധീതനാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

കുംഭം: ഇന്ന് നിങ്ങള്‍ ഒരു പുതിയ ദൗത്യത്തിന് തുടക്കം കുറിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും ഏറെ സഹായങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. കുടുംബ സ്വത്തിന് ഇടപാടുകള്‍ക്ക് ഇന്ന് നല്ലതല്ല. നിങ്ങളുടെ അമ്മയുടെ ആരോഗ്യപ്രശ്‌നം ഇന്ന് നിങ്ങളെ അസ്വസ്ഥനാക്കും. എന്നാല്‍ ഏതാനും പുസ്‌തക വായന നിങ്ങളുടെ മനസിനെ സ്വസ്ഥമാക്കും.

മേടം: ഇന്ന് നിങ്ങൾക്ക് ഏറെ സങ്കടകരമായ ദിവസമായിരിക്കും. നിങ്ങള്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും വേദനകള്‍ നേരിടാന്‍ സാധ്യത. വിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഇണയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടേക്കാം.

ഇടവം: നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും ഉച്ചയ്‌ക്ക് ശേഷമുള്ള യാത്രകള്‍ മാറ്റി വയ്‌ക്കുക. അപകടങ്ങളെ സൂക്ഷിക്കുക. വൈകുന്നേരം കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ ഒപ്പം ചെലവഴിക്കാം.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. അതില്‍ ഉത്തമമായ തീരുമാനം കൈകൊണ്ടതില്‍ നിങ്ങള്‍ സന്തുഷ്‌ടവാനാകും. ജോലി ഭാരം ഇന്ന് വളരെ കൂടുതലായിരിക്കും. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതി മാറും. ഇന്ന് നിങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുന്നത് മാനസിക സമ്മര്‍ദം കുറയ്‌ക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് തൊഴിൽ മേഖലയിൽ സമ്മർദം കൂടാൻ സാധ്യതയുണ്ട്. എന്നാൽ എതിരാളികളേക്കാൾ ബിസിനസിൽ മുന്നേറ്റമുണ്ടാകും. അത് നിങ്ങളുടെ മനസിന് സന്തോഷം പകരും.

Print Friendly, PDF & Email

Leave a Comment

More News