ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (IANANT) എജ്യുക്കേഷൻ കോൺഫറൻസും APRN വീക്ക് സെലിബ്രേഷനും നവംബർ 4ന്

ഡാളസ് : ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (IANANT) എജ്യുക്കേഷൻ കോൺഫറൻസും, APRN വീക്ക് സെലിബ്രേഷനും സംഘടിപ്പിക്കുന്നു. നവംബർ 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3:30 മണി വരെയാണ് കോപ്പേൽ സിറ്റിയിൽ സെന്റ് അൽഫോൻസാ ചർച്ച് (200 S Heartz Rd, Coppell, TX 75019) ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി സംഘടിപ്പിക്കുന്നത്. UTSW മെഡിക്കൽ സെന്ററിലെ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റും ആംബുലറ്ററി സർവീസ് വിഭാഗത്തിൽ CNO യുമായ ക്രൈസ്റ്റഫർ മക്ലർട്ടി നേതൃത്വത്തിൽ നഴ്‌സിംഗ് പ്രാക്ടീസിലെ രോഗികളുടെ അനുഭവപരിചയം വർധിപ്പിക്കുന്നു

ENHANCING PATIENTS EXPERIENCE IN NURSING PRACTICE എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തും. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി IANANT വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ അവിടെ വന്നും രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ലൈഫ് ടെമും മെംബേർസ് $25, ആനുവേൽ മെംബേർസ് $50, നോൺ മെംബേർസ് $75 എന്നിങ്ങനെ കോൺഫറൻസ് ഫീസ് ഈടാക്കുന്നതായിരിക്കും.

തദവസരത്തിൽ വിന്റർ ക്ലോതിംഗ് ഡ്രൈവും ക്രമീകരിച്ചിരിക്കുന്നു.

ഐനന്റ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ കുറേ വർഷങ്ങളായി നടത്തിപോരുന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുന്‍പന്തിയിലുള്ള വസ്ത്രം, പ്രത്യേകിച്ച് തണുപ്പ് കാലാവസ്ഥയ്ക്കനുസരിച്ചുള്ള വസ്ത്രങ്ങൾ സുമനസ്സുകളില്‍ നിന്നും സമാഹരിച്ചതും മറ്റുമായ സമൂഹത്തിന്റെ നാനാതുറയിലുമുള്ള അത്യാവശ്യക്കാര്‍ക്കു എത്തിച്ചു നൽകുന്നതിനായി ഈ ഓഡിറ്റോറിയം അങ്കണത്തിൽ വിന്റർ ക്ലോതിങ് ഡ്രൈവും ഒരുക്കിട്ടുണ്ട്. ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കു ചേരുകയും വിജയിപ്പിക്കുകയും ചെയ്യണമെന്നും സംഘടന അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://ianant.org

Print Friendly, PDF & Email

Leave a Comment