നോർത്ത് ഡാളസ് സീറോ മലബാർ മിഷന്റെ പ്രഥമ വിപുലീകരണം മാർ. ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.

കൊപ്പേൽ / ഫ്രിസ്കോ: നോർത്ത് ഡാളസ് സീറോ മലബാർ മിഷന് ആദ്യമായ് ഒരു എക്സ്റ്റൻഷൻ ചാപ്പൽ. നോർത്ത് ഡാളസ് സീറോ മലബാർ മിഷന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഡാളസിലെ ഫ്രിസ്‌കോയിലാണ് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ പ്രഥമ എക്സ്റ്റൻഷൻ ഉദ്ഘാടനം ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ. ജോയ് ആലപ്പാട്ട് നിർവഹിച്ചത്.

ഫ്രിസ്കോ കേന്ദ്രീകരിച്ചുള്ള മിഷൻ പ്രവർത്തനങ്ങൾക്കാണ് മാർ. ജോയ് ആലപ്പാട്ട്‌ ഇതോടെ തുടക്കം കുറിച്ചത്. ഫ്രിസ്കോ സെന്റ്. ഫ്രാൻസീസ് ഓഫ് അസീസി കാത്തലിക് ദേവാലയത്തിൽ ശനിയാഴ്ച വൈകുന്നേരം നടന്ന തിരുക്കർമ്മങ്ങളിൽ അഭിവന്ദ്യ മാർ. ആലപ്പാട്ട് മുഖ്യ കാർമ്മികനും, ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, സെന്റ് അൽഫോൻസാ വികാരി ഫാ. മാത്യൂസ് കുര്യൻ  മുഞ്ഞനാട്ട് എന്നിവർ സഹകാർമ്മികരും ആയിരുന്നു. ഇനി മുതൽ ശനിയാഴ്ചകളിൽ  വൈകുന്നേരം ഫ്രിസ്കോ സെന്റ് ഫ്രാൻസീസ് ഓഫ് അസീസി ദേവാലയ ചാപ്പലിൽ എക്സ്റ്റൻഷൻ മാസ് ഉണ്ടായിരിക്കും.

സീറോ മലബാർ രൂപത അമേരിക്കയിൽ സ്‌ഥാപിതമായിട്ടി 22 വർഷം  പൂർത്തിയയായി. രൂപതയുടെ കീഴിൽ 52 ഇടവകകളും 34 മിഷനും ഇപ്പോൾ പ്രവർത്തിക്കുന്നു. വി. പത്രോസ് ഏറ്റു പറഞ്ഞ വിശ്വാസത്തിൽ സ്‌ഥാപിതമായ സഭ പൂർവാധികം ശക്തിയോടെ വിശ്വാസികൾ ഏറ്റെടുക്കെട്ടെയെന്നു പിതാവ് ആഹ്വാനം  ചെയ്തു. അമേരിക്കയിലെ രൂപതയുടെ ഇതുവരെയുള്ള വളർച്ച വിശ്വാസത്തിന്റെ സാക്ഷ്യമെന്നും പിതാവ് പറഞ്ഞു.

വികാരി ഫാ. മാത്യൂസ് കുര്യൻ  മുഞ്ഞനാട്ട് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. കൈക്കാരന്മാരായ   പീറ്റർ തോമസ്,  എബ്രഹാം പി മാത്യൂ , സാബു  സെബാസ്റ്റ്യൻ , ജോർജ് തോമസ്  (സെക്രട്ടറി), എന്നിവരും ഫ്രിസ്കോ യൂണിറ്റ് പ്രതിനിധികളായ റെനോ അലക്സ്, രഞ്ജിത് തലക്കോട്ടൂർ, പാരീഷ് കൌണ്‍സിൽ എന്നിവർ പരിപാടികൾക്കും, ലിറ്റർജി കോർഡിനേറ്റഴ്‌സായ ജേക്കബ് ആലപ്പുറം, ടോമി ചെറിയാൻ എന്നിവർ ആരാധനാ  ക്രമീകരങ്ങൾക്കും നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News