കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എജ്യുക്കേഷൻ സെന്ററും സം‌യുക്തമായി സീനിയർ ഫോറം സംഘടിപ്പിക്കുന്നു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിക്കുന്നു.

നവംബർ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള അസോസിയേഷൻ ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡാളസ് വെസ്ക്കുലർ സെന്ററിലെ ഇന്റർവെൻഷണൽ നേഫ്റോളജി

മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് മാർഗ്ഗശ്ശേരി മുഖ്യാഥിതിയായി വൃക്ക രോഗങ്ങളെക്കുറിച്ചും, ലക്ഷണങ്ങളെക്കുറിച്ചും, ചികിത്സകളെക്കുറിച്ചും അവബോധം നൽകുന്നതായിരിക്കും.

പൊതുവായി ഈ രോഗത്തെ സംബന്ധിച്ച് ഉയർന്നുവരാറുള്ള സംശയങ്ങൾക്കും ഡോ. സുരേഷ് മാർഗ്ഗശ്ശേരി മറുപടി നൽകുന്നു. തുടർന്ന് രണ്ടാം ഭാഗത്തിൽ ടോം മാത്യു മെഡി കെയറിനെ സംബന്ധിച്ച് സംസാരിക്കുന്നതായിരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും എല്ലാവരെയും സീനിയർ ഫോറം പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നു വെന്നും കേരള അസോസിയേഷൻ ഓഫ് ഡാളസ് എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. പ്രസ്തുത പരിപാടി സ്പോൺസറായി കോർണർ കെയർ ഹോസ്പിസ് സഹകരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ഐ. വർഗീസ് – 214 868 6240, ലേഖ നായർ 469 644 3550

Print Friendly, PDF & Email

Leave a Comment

More News