പമ്പയുടെ രജത ജൂബിലി ആഘോഷങ്ങള്‍ അവിസ്മരണീയമായി

ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയ അസ്സോസിയേഷന്‍ ഓഫ്‌ മലയാളിസ്‌ ഫോര്‍ പ്രോസ്പ്പിരിറ്റി ആന്റ്‌ അഡ്വാന്‍സ്മെന്റിന്റെ (PAMPA) യുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിന്‌ പുതിയൊരു അനുഭവമായി. പമ്പയുടെ ഇരുപത്തിയഞ്ചു വര്‍ഷ ചരിത്രം അനാവരണം ചെയ്യുന്ന വീഡിയോ പ്രദര്‍ശനത്തേടെ പൊതുസമ്മേളനം ആരംഭിച്ചു. ഒക്ടോബര്‍ 28 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയ്ക്ക്‌, ഒരു വര്‍ഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനം  ഇല്ലിനോയ്സ് സ്റ്റേറ്റ്‌ പ്രതിനിധി കെവിന്‍ ഓലിക്കല്‍ ഭ്രദദീപം കൊളുത്തി നിര്‍വ്വഹിച്ചു.

പമ്പ പ്രസിഡന്റ്‌ സുമോദ്‌ നെല്ലിക്കാല അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ രജത ജൂബിലി ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അലക്സ്‌ തോമസ്‌ ഏവരെയും സ്വാഗതം ചെയ്തു. പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ പ്രതിനിധികളായ മര്‍ട്ടീന വൈറ്റ്‌, ജാരറ്റ്‌ സോളമന്‍, ഫൊക്കാന ജനറല്‍ സ്രെകട്ടറി കല അശോകന്‍, ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പര്‍ പോള്‍ കറുകപ്പിള്ളി, പമ്പ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ സുധ കര്‍ത്ത, നാമം പ്രസിഡന്റ്‌ മാധവന്‍ നായര്‍, ട്രൈസ്റ്റേറ്റ് ചെയര്‍മാന്‍ സുരേഷ്‌ നായര്‍, ഫ്ളവേഴ്സ്‌ ടീവി എഡിറ്റര്‍മാരായ പി.പി ജെയിംസ്‌, വി. അരവിന്ദ്‌, മധു കൊട്ടാരക്കര എന്നിവര്‍ അതിഥികളായയെത്തി ആശംസകള്‍ നേര്‍ന്നു.

ഇല്ലിനോയ്സ് സ്റ്റേറ്റ്‌ പ്രതിനിധി കെവിന്‍ ഓലിക്കലിന്റെ മുഖ്യ പ്രഭാഷണത്തില്‍ പമ്പയുടെ ഇരുപത്തിയഞ്ചു വര്‍ഷത്തെ സാമുഹിക, സാംസ്ക്കാരിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു.

പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ പ്രതിനിധി മാര്‍ട്ടീന വൈറ്റ്‌ പമ്പയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക്‌ ആശംസ നേര്‍ന്നതോടൊപ്പം, പെന്‍സസില്‍വേനിയ ഗവര്‍ണ്ണര്‍ റോബര്‍ട്ട്‌ ഷപ്പിറോയുടെ പ്രത്യേക അഭിനന്ദനങ്ങളും ആശംസകളും അടങ്ങിയ പ്രൊക്കളമേഷന്‍ സന്ദേശം പമ്പ പ്രസിഡന്റ്‌ സുമോദ്‌ നെല്ലിക്കാലയ്ക്ക്‌ കൈമാറി.

പമ്പ സുവനീര്‍ എഡിറ്റര്‍ ഡോ.ഈപ്പന്‍ ഡാനിയേലിന്റെ നേതൃത്വത്തില്‍ പമ്പയുടെ ഇരുപത്തിയഞ്ചു വര്‍ഷത്തെ ചരിത്രമടങ്ങിയ പമ്പ രജതം എന്ന സുവനീറിന്റെ പ്രകാശനം ജാരറ്റ്‌ സോളമന്‍ നിര്‍വ്വഹിച്ച്‌ ആദ്യ കോപ്പി മുഖ്യ അതിഥി കെവിന്‍ഓലിക്കലിന്‌ കൈമാറി.

ഇരുപത്തിയഞ്ചു വര്‍ഷം പമ്പയെ നയിച്ച പ്രസിഡന്റുന്മാരായ തമ്പി ചാക്കോ, സുധ കര്‍ത്ത, അലക്സ്‌ തോമസ്‌, ജോര്‍ജ്ജ്‌ ഓലിക്കല്‍, മുരളി കര്‍ത്ത, മോഡി ജേക്കബ്‌, രാജന്‍ സാമുല്‍, വി.വി ചെറിയാന്‍, എബി മാതൃ, ഫീലിപ്പോസ്‌ ചെറിയാന്‍, ഈപ്പന്‍ ഡാനിയേല്‍, സുമോദ്‌ നെല്ലിക്കാല എന്നിവരുടെ പ്രവര്‍ത്തനങ്ങളെയുംനേതൃത്വത്തെയും അഭിനന്ദിയ്ക്കുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.

പമ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചാലക ശക്തികളായ ഫാദര്‍ ഫിലിപ്പ്‌ മോഡയില്‍, തോമസ്‌ പോള്‍, ഫിലാഡല്‍ഫിയായിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും സാമൂഹിക പ്രവര്‍ത്തകനുമായ പി.റ്റി മാത്യു, പമ്പയുടെ വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണും ഫിലാഡല്‍ഫിയിലെ യുവ ഹെല്‍ത്ത്കെയര്‍ ബിസനസ്സ്‌ സംരംഭകയുമായ ഡോ. അനിത ജോര്‍ജ്ജ്‌ എന്നിവരെ പമ്പയുടെ രജതജൂബിലി സമ്മേളനത്തില്‍ ആരരിച്ചു.

പമ്പയുടെ ദീര്‍ഘകാല അഭ്യുദയകാംക്ഷിയും അനുഭാവികളുമായിരുന്ന വിന്‍സന്റ്‌ ഇമ്മാനുവല്‍, പത്നി ബ്രിജിറ്റ്‌ വിന്‍സന്റ്‌ (പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ നേഴ്സിങ്ങ്‌ ബോര്‍ഡ്‌ അംഗം)എന്നിവരെ ഇല്ലിനോയ്സ് സ്റ്റേറ്റ്‌ പ്രതിനിധി കെവിന്‍ ഓലിക്കല്‍ പൊന്നാട നല്‍കി ആരരിച്ചു.

ഫിലാഡല്‍ഫിയായിലെ സാമുഹിക പ്രവര്‍ത്തകരും സീനിയര്‍ സിറ്റിസണ്‍സുമായ ജോര്‍ജ് പണിക്കര്‍, ജോര്‍ജ്ജ്‌ ജോസഫ്‌, ജോര്‍ജ്ജ്ക്കുട്ടി ലൂക്കോസ്‌, കുര്യന്‍ സ്‌കറിയ, തോമസ്‌ ബഹനാന്‍ എന്നിവരെ കെവിന്‍ ഓലിക്കല്‍, ജാരറ്റ്‌ സോളമന്‍, മാര്‍ട്ടീന വൈറ്റ്‌ എന്നിവര്‍ ചേര്‍ന്ന്‌ പൊന്നാട നല്‍കി ആരരിച്ചു.

പമ്പയുടെ അംഗങ്ങളില്‍ 2023-ല്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ഡോ. ഡസ്റ്റിന്‍ പോള്‍ (മെഡിസിന്‍), ഡോ. ആഷ്ലി ഓലിക്കല്‍ (മെഡിസിന്‍), അന്‍സു നെല്ലിക്കാല (ഓക്യുപേഷണല്‍ തെറാപ്പി), അനീസ്സു നെല്ലിക്കാല (ഫിസിക്കല്‍ തെറാപ്പി) എന്നിവരെ ഫലകം നല്‍കി ആരരിച്ചു.

ഫിലാഡല്‍ഫിയായിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഫീലിപ്പോസ്‌ ചെറിയാന്‍ (ഫ്രണ്ട്സ് ഓഫ്‌ തിരുവല്ല), ജോര്‍ജ് നടവയല്‍ (ഓര്‍മ്മ), സാറ ഐപ്പ്‌ (പിയാനോ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജോര്‍ജ്ജ്‌ ഓലിക്കലും, തോമസ്‌ പോളും പരിപാടികള്‍ എകോപിപ്പിച്ചു. മോഡി ജേക്കബ്‌, രാജന്‍ സാമുവല്‍, ജോണ്‍ പണിക്കര്‍, ലൈല മാത്യു എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു.

വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നുള്ള കാര്‍ത്തിക ഷാജി, മെര്‍വിന്‍ മൈക്കിള്‍ ടീമിന്റെ ഗാനസന്ധ്യയില്‍ റ്റിനു ജോണ്‍സണ്‍, സാബു പാമ്പാടി, ഹെല്‍ഡ സുനില്‍, ജോണ്‍സണ്‍, രാജു പി ജോണ്‍, ഷീബ എബ്രഹാം, എലിസബത്ത്‌ മാത്യു, ജെസ്ലിന്‍ മാത്യു, മനോജ്‌, പ്രസാദ്‌ ബേബി, രാജേഷ്‌ ബിന്‍സി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

എബ്രഹാം വറുഗീസിന്റെ ഓട്ടന്‍തുള്ളലും, സഹ്രസ ടീംമിന്റെ മ്യൂസിക് ആന്റ് ഡാന്‍സ് ഡ്രാമയും ആഘേഘാഷങ്ങള്‍ക്ക്‌ തിളക്കമേകി. പമ്പയുടെ ആര്‍ട്സ്‌ ചെയര്‍മാന്‍ ജോയി തട്ടാര്‍കുന്നേല്‍, സ്രെകട്ടറി റോണി വറുഗീസ്‌ എന്നിവര്‍ കള്‍ച്ചറല്‍ പ്രോഗ്രാം ക്രമീകരിച്ചു. വിനി ബേബി കള്‍ച്ചറല്‍ പ്രോഗ്രാം എംസിയായിരുന്നു. ഫീലിപ്പോസ്‌ ചെറിയാന്‍, ജോര്‍ജ്ജ് കുട്ടി ലൂക്കോസ്‌ വി.വി ചെറിയാന്‍, എബി മാത്യ, ബിജു എബ്രാഹം എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. ഫാദര്‍ ഫിലിപ്പ്‌ മോഡയില്‍ നന്ദിപ്രകാശനം നടത്തി. വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News