പിപിജി ഏഷ്യന്‍ പെയിന്റ്‌സ് ഇനി തലസ്ഥാനത്തും; ആദ്യത്തെ കാര്‍ടിസന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യയിലെ ഓട്ടോമോട്ടീവ് റിഫിനിഷ് ബിസിനസിൽ മുൻനിരയിൽ നിലകൊള്ളുന്ന പിപിജി ഏഷ്യൻ പെയിൻറ്റ്‌സ്, മികച്ച രീതിയിൽ ആഫ്റ്റർ മാർക്കറ്റ് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനായി കാർ ഡീറ്റൈലിംഗ്, ഡെക്കോർ മേഖലയിൽ ചുവടുറപ്പിയ്ക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ആദ്യ കാർട്ടിസൻ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകൾ, സെറാമിക് കോട്ടിംഗുകൾ, പെയിന്റ് കറക്ഷൻ, ഇന്റീരിയർ ക്ലീനിംഗ്, സാനിറ്റൈസേഷൻ, ആന്റി കോറോഷൻ ട്രീറ്റ്‌മെന്റുകൾ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന അത്യാധുനിക ഡീറ്റൈലിംഗ് കേന്ദ്രമാണ് കാർട്ടിസൻ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ചലച്ചിത്രതാരം ഇന്ദ്രജീത് സുകുമാരൻ എന്നിവർ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ നിരവധി ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് എല്ലാവിധത്തിലുമുള്ള കാർ ഡീറ്റൈലിംഗ് സേവനങ്ങളും ഉറപ്പു വരുത്തുന്നത്. കാർ ഉടമകൾക്ക് അവരുടെ വാഹനങ്ങളുടെ രൂപം ഇഷ്ടാനുസൃതമാക്കാൻ സഹായിക്കുന്ന വിധത്തിലുള്ള സേവനങ്ങളാണ് കാർട്ടിസൻ പ്രദാനം ചെയ്യുന്നത്.…

രാശിഫലം (27-10-2023 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുന്നത് അസ്വസ്ഥതകള്‍ ഒഴിവാക്കാൻ സഹായിക്കും. നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി : നിങ്ങളുടെ ഉള്ളിലെ സർഗാത്മക വ്യക്തി ഇന്ന് പുറത്തുവരും. നിങ്ങൾ മറ്റുള്ളവരെ തമാശകൾ കൊണ്ട്‌ വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാകാര്യങ്ങളും നന്നായി ചെയ്യും. ചുമതലകൾ കൃത്യമായി നിറവേറ്റും. തുലാം : നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌ മാനസികസംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടാനാകും. വൃശ്ചികം : ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും നല്ല ദിവസമാണ്. അത്‌ ദീർഘകാല ലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും.…

കോട്ടയം സി.എം എസ് കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

കോട്ടയം: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കലാലയമായ കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു. എ.വി.ഗോവിന്ദ് (ചെയർപേഴ്സൺ),നിരഞ്ചന വിശ്വം (വൈസ് ചെയർപേഴ്സൺ) ഡാനിയേൽ തോമസ് (ജനറൽ സെക്രട്ടറി ) എന്നിവരടങ്ങിയ 14 ഭാരവാഹികളാണ് സത്യപ്രതിജ്ഞ ചെയ്തത്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. വർഗ്ഗീസ് സി ജോഷ്വാ സത്യവാചകം ചൊല്ലി കൊടുത്തു. സ്റ്റാഫ് അഡ്വൈസർ ഡോ. കെ.ആർ അജീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത ഡാനിയേൽ വാലയിൽ തോമസ് ലോക കപ്പിൽ അർജൻറ്റീനയോടുള്ള കടുത്ത ആരാധന മൂലം വീടിനും മതിലിനും അർജന്റീനയുടെ പതാകയുടെ നിറം നല്‍കി പത്ര- ദൃശ്യ- സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വിദ്യാർത്ഥി കൂടിയാണ്. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വി. ഇടിക്കുളയുടെയും സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത്…

‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള സംഘ്പരിവാറിന്റെ നീക്കത്തിനെതിരെ മുഖ്യംന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്കൂള്‍ പാഠപുസ്പകങ്ങളില്‍ ‘ഇന്ത്യ’ എന്നതിന്‌ പകരം ‘ഭാരത്‌’ എന്ന എന്‍സിഇആര്‍ടിയുടെ ശുപാര്‍ശയ്ക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. “ഇന്ത്യ എന്നതിന്‌ പകരം ‘ഭാരത്‌’ എന്ന്‌ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന്‌ അദ്ദേഹം എഴുതി. ‘ഇന്ത്യ’ എന്നതിന്‌ പകരം ‘ഭാരത്‌’ ആക്കണമെന്ന എന്‍സിഇആര്‍ടി കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനാവില്ല. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യയെന്നും ഭാരതമെന്നും പരാമര്‍ശിക്കുന്നു. ‘ഇന്ത്യ’ ഒഴിവാക്കാനുള്ള നീക്കത്തിന്‌ പിന്നിലെ രാഷ്ദ്രീയം പകല്‍ പോലെ വ്യക്തമാണ്‌. ‘ഇന്ത്യ’ എന്ന പദം പ്രതിനിധീകരിക്കുന്ന ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തെയാണ്‌ സംഘപരിവാര്‍ ഭയക്കുന്നത്‌. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന്‌ മുഗള്‍ ചരിത്രവും ഗാന്ധിവധത്തെ തുടര്‍ന്നുള്ള ആര്‍എസ്‌എസ്‌ നിരോധനവും ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ്‌ പുതിയ നിര്‍ദേശങ്ങളെ കാണേണ്ടത്‌,” പിണറായി വിജയന്‍ കുറിച്ചു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ എന്‍സിഇആര്‍ടി നടത്തുന്നത്‌. പരിവാര്‍…

സംഘ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന മീർ ഫൈസൽ മലപ്പുറത്ത് വരുമ്പോൾ?

ഇരുപതാം വയസ്സിൽ മക്തൂബ് മീഡിയയയിൽ ജേണലിസ്റ്റായാണ് മീർ ഫൈസൽ മാധ്യമ പ്രവർത്തനം തുടങ്ങുന്നത്. ഇപ്പോൾ വയസ്സ് 22. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് ഈ ബീഹാർ സിൽവാൻ സ്വദേശി സംഘ്ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറിയത്. ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ ദിനേനെയുള്ള ഹിന്ദുത്വ അക്രമണങ്ങളെ തന്റെ റിപ്പോർട്ടുകളിലൂടെ പുറംലോകത്തെ അറിയിച്ച് തുടങ്ങിയതോടെയാണ് മീർ ഫൈസലിനെ ഭരണകൂടം നോട്ടമിട്ടത്. കർണാടകയിലെ ഹിജാബ് ധാരികളായ മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് ക്ലാസിൽ പ്രവേശനം വിലക്കിയത് ആദ്യമായി റിപ്പോർട്ട് ചെയ്തത് മീർ ഫൈസൽ ആയിരുന്നു. ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും ബീഹാറിലെയും ഹിന്ദുത്വവാദികളുടെ അക്രമോത്സുക ദേശീയതയുടെ ഇരകളായ മുസ്‌ലിം കുടുംബങ്ങളിലേക്ക് ആദ്യം കാമറയുമായി കയറിചെന്നതും ഈ ഇരുപത്തിരണ്ടുകാരനായിരുന്നു. നിലവിൽ അൽ ജസീറ, ടി.ആർ.ടി വേൾഡ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഫ്രീലാൻസ് ജേണലിസ്റ്റാണ് മീർ. ഈ ആഴ്ചയാണ് മീറിനെ തേടി അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആൻഡ് റിലീജിയസ് ഫ്രീഡം അവാർഡ് എത്തിയത്.…

മദ്യനിരോധന സമിതി സത്യാഗ്രഹത്തിന് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം.

മലപ്പുറം : മദ്യനിരോധന സമിതി മലപ്പുറത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെൽഫെയർ സംഘം സമരപ്പന്തൽ സന്ദർശിച്ചാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ഇ സി ആയിഷ ഉദ്ഘാടനം നിർവഹിച്ചു. പ്രകടനപത്രികയിലടക്കം മദ്യത്തെ ഘട്ടമായി ഇല്ലാതാക്കും എന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ, യഥേഷ്ടം മദ്യം ഒഴുക്കുന്ന ജനവഞ്ചന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഇ സി ആയിഷ പറഞ്ഞു. ഡോ: വിൻസന്റ് മാളിയേക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ഇബ്രാഹിംകുട്ടിമംഗലം അഡ്വക്കറ്റ് സുജാത വർമ്മ, മജീദ് മാടമ്പാട്ട്, പത്മിനി ടീച്ചർ, വെൽഫെയർ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി മെഹബൂബ് റഹ്മാൻ, പി പി മുഹമ്മദ്, സെയ്താലി വലമ്പൂർ, സദറുദ്ധീൻ മലപ്പുറം എന്നിവർ സംസാരിച്ചു.

സി.എസ്.ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് 2023 യു.എസ്.ടിക്ക്

സമഗ്രമായ സിഎസ്ആർ പ്രവർത്തനങ്ങൾ, സാമൂഹിക പരിവർത്തനം എന്നിവയിലൂടെ യു.എസ്.ടിക്ക് വീണ്ടും പുരസ്‌ക്കാരത്തിളക്കം തിരുവനന്തപുരം, 26 ഒക്ടോബര്‍ 2023:  കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ സംഭാവനയ്ക്ക് നല്‍കുന്ന മഹാത്മ അവാര്‍ഡ് 2023, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍സ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിക്ക്. ഈ വലിയ അംഗീകാരത്തിലൂടെ ആഗോള വ്യവസായ രംഗത്തെ സി.എസ്.ആര്‍ മേഖലയില്‍ യു.എസ്.ടി മുന്‍പന്തിയിലെത്തിയിരിക്കുകയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് നല്‍കി വരുന്ന പുരസ്‌ക്കാരം മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ സമ്മാനിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, പരിസ്ഥിതി, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക വിഷയങ്ങളില്‍ യു.എസ്.ടി നിരന്തരം നടത്തുന്ന ഇടപെടലുകളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്.’ജീവിത പരിവർത്തനം സാധ്യമാക്കുക’ എന്ന ലക്ഷ്യത്തോടെ 1999ല്‍ ആരംഭിച്ച കമ്പനിയാണ് യു.എസ്.ടി. സാമൂഹ്യമൂല്യങ്ങള്‍ നിലനിര്‍ത്താനായി നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കമ്പനി നിരന്തരം നടത്തി വരുന്നു. ഇന്ത്യയിലെയും മെക്‌സിക്കോയിലെയും 32,000 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മികവിനായി നടത്തുന്ന ‘അഡോപ്റ്റ് എ…

പത്മരാജൻ ട്രസ്റ്റുമായി സഹകരിച്ച് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡും ഈ വര്‍ഷം മുതൽ പത്മരാജൻ അവാർഡുകളുടെ ഭാഗമാകും. തിരുവനന്തപുരം: വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റും മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സഹകരണം പ്രഖ്യാപിച്ചു. സഹകരണത്തിന്‍റെ ഭാഗമായി ഇനി മുതൽ എല്ലാവർഷവും പത്മരാജൻ അവാർഡുകള്‍ക്കൊപ്പം എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡും നൽകും. പ്രഥമ ‘എയർ ഇന്ത്യ എക്‌സ്‌പ്രസ് ടെയ്‌ൽസ് ഓഫ് ഇന്ത്യ’ പുരസ്‌കാരത്തിന് കെ എൻ പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം’ ആണ് അർഹമായിരിക്കുന്നത്. മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്ര സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. സാറാ…

അന്താരാഷ്ട്ര കാന്‍സര്‍ പ്രതിരോധ ഉച്ചകോടി; നാളെ മുതല്‍ തലസ്ഥാനത്ത്

തിരുവനന്തപുരം : രാജ്യാന്തര കാന്‍സര്‍ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാന്‍സര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ‘പ്രിവന്റീവ് ക്യാന്‍സര്‍ സമ്മിറ്റ് നാളെ മുതല്‍ (ഒക്ടോബര്‍ 27) തലസ്ഥാനത്ത് നടക്കും. 27ന് ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ നടക്കുന്ന സമ്മേളനം വൈകുന്നേരം നാല് മണിക്ക് ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. റഷ്യയിലെ പെട്രോവ് ഓങ്കോളജി സെന്റര്‍ ഡയറക്ടര്‍ ഡോ.എഎം ബല്യേവ് മുഖ്യ പ്രഭാഷണം നടത്തും . അന്നേ ദിവസം രാവിലെ 9.30 നു ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മേല്‍ കാന്‍സര്‍ ഉച്ചകോടി സമ്മേളനത്തിന്റ ലക്ഷ്യവും പ്രവര്‍ത്തനവും അവതരിപ്പിക്കും. തോമസ് ജഫേഴ്‌സണ്‍ സര്‍വ്വകലാശാലയിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ എംവി പിള്ള മുഖ്യ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് നടക്കുന്ന ‘കിഡ്‌സ് ഓംകോ സമിറ്റ് ‘ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. 29ന്…

യൂത്ത് കോൺഗ്രസ്‌ പാമ്പാടി പി ഡബ്ല്യു ഡി ഓഫീസ് ഉപരോധിച്ചു

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പിഡബ്ല്യുഡി റോഡുകളുടെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ചും സംസഥാന സർക്കാരിന്റെ മണ്ഡലത്തോടുള്ള അവഗണനക്കുമെതിരെയും യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാമ്പാടി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. തീർത്തും സമാധാന പരമായി സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ പ്രവത്തകർ പാമ്പാടി ടൗണിൽ നീണ്ട നേരം കെ കെ റോഡ് ഉപരോധിച്ചു. കെപിസിസി നിർവാഹക സമിതി അംഗം ശ്രീ. ജോഷി ഫിലിപ്പ് പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ. എൻ. എസ്. നുസ്സൂർ മുഖ്യ പ്രഭാഷണം നടത്തി.. യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നിയോജക മണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ പെരുവേലി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ്‌ ഫ്രഡ്‌ഡി ജോർജ്, ജില്ലാ സെക്രട്ടറിമാരായ ഷാൻ…