സൗത്ത് ഫ്ലോറിഡ യുഡിഫ് നാളെ (നവംബര്‍ 5) രണ്ടു മണിക്ക് ചാണ്ടി ഉമ്മന് സ്വീകരണം നൽകുന്നു

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ യുഡിഫ് പ്രവർത്തകർ ചാണ്ടി ഉമ്മന് വരവേൽപ്പും മീറ്റ് ആൻഡ് ഗ്രീറ്റും സംഘടിപ്പിക്കുന്നു. സൺ‌ഡേ , നവംബർ 5 ന്ഗാന്ധി ഗാന്ധി സ്‌ക്വയറിൽ (ഗാന്ധി സ്ട്രീറ്റ്, ഡേവി, ഫ്ലോറിഡ) ആണ് വേദി ഒരുക്കുന്നത്. ഉച്ചയ്ക്ക് 2 മുതൽ 3 വരെ മീറ്റ് & ഗ്രീറ്റും മൂന്നു മുതൽ നാലുവരെ പൊതുസമ്മേളനവും.

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുകയും, കേളത്തിലെ ജനങ്ങളുടെ പ്രിയങ്കരൻ ആയ ചാണ്ടി ഉമ്മൻ, ഇന്ന് കേരളത്തിൽ ഏറ്റവും ജനസമ്മതനായ നേതാക്കളിൽ ഒരാളു കൂടിയാണ്. ചെല്ലുന്നേടത്തെല്ലാം അദ്ദേഹത്തെ കാണുവാനും സംസാരിക്കാനും തിരക്കാണ്. അങ്ങനെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ പൊന്നോമന പുത്രനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തെ നേരിൽ കാണുവാനും പരിചയപ്പെടുവാനും അഭിന്ദനങ്ങൾ അറിയിക്കുവാനും വേദിയൊരുക്കുക എന്നതാണു മീറ്റ് & ഗ്രീറ്റു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സൗത്ത് ഫ്ലോറിഡ യുഡിഫ് നേതൃത്വം അറിയിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News