രാശിഫലം (05-11-2023 ഞായര്‍)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് എല്ലാവരിൽ നിന്നും പ്രശംസകൾ ലഭിക്കും. ഇന്ന് നടന്ന കാര്യങ്ങളിൽ ഒരുപക്ഷേ പൂർണ്ണമായും നിങ്ങൾ സന്തോഷവാനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ വികാരാധീനനായേക്കാം.

കന്നി : ഭൂരിഭാഗം ശ്രദ്ധയും വ്യക്തിജീവിതം അപഹരിക്കും. ചിന്തകൾ അവയുമായി ബന്ധപ്പെട്ടതായിരിക്കും. ബിസിനസുകാർ ഇന്ന് വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം ലഭിക്കും. നിങ്ങളിന്ന് ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.

തുലാം : പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. എന്നുതന്നെയല്ല, മനസിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരത്തിന്‍റെ അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സർപ്രൈസുകൾ ലഭിക്കുന്നതാണ്. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് പ്രതീക്ഷിക്കണം.

വൃശ്ചികം : പെരുമാറ്റം ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും, ചുറ്റുമുള്ളവരിൽ അത് മതിപ്പുളവാക്കുകയും ചെയ്യും. വികാരങ്ങൾ എന്നത്തേതിലും കൂടുതൽ ഇന്ന് പ്രകടിപ്പിച്ചേക്കാം. തൊഴിലുമായി ബന്ധപ്പെടുത്തിയാൽ, ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. ഒരുപക്ഷേ പുതിയ പദ്ധതികൾ വരെ തുടങ്ങിയേക്കാം. നിങ്ങളുടെ സമയം വരുന്നതിനായി കരുതിയിരിക്കുക.

ധനു : വിഷമസമയം അധികനാൾ നിലനിൽക്കില്ല. പക്ഷേ ദുഷ്‌ടജനങ്ങൾ നിലനിൽക്കും. ഈ വസ്‌തുത എപ്പൊഴും ഓർത്ത് ജീവിതത്തിൽ മുന്നോട്ട് പോകുക. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ നിങ്ങളുടെ ശുഭാപ്‌തി വിശ്വാസമുള്ള സമീപനം കൊണ്ട് ലളിതമാക്കി മാറ്റാൻ ശ്രമിക്കുക. ആവശ്യമുള്ള സമയത്ത് പ്രതികരിക്കുക. എന്നാൽ അനാവശ്യ സമ്മർദങ്ങളിൽ കുടുങ്ങി ഒരിക്കലും തളരരുത്.

മകരം : മനോവികാരങ്ങളുടെ നിയന്ത്രണത്തിൽ വികാരപരമായി ജീവിക്കുന്ന വിഢികളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാവും. ഒരിക്കലും അവരിൽ ഒരാളാവാൻ ശ്രമിക്കരുത്. അത് ശ്രമകരമായ ഒന്നായി തോന്നിയാൽ, കുറഞ്ഞപക്ഷം അങ്ങനെയുള്ള ആളല്ലെന്ന് അഭിനയിക്കുകയെങ്കിലും ചെയ്യുക. കാരണം, മനോവികാരങ്ങൾക്കനുസരിച്ച് മുന്നോട്ട് പോയാൽ അത് നാശത്തിന് വഴിയൊരുക്കും. നിങ്ങളുടെ വികാരങ്ങൾ വിജയപാതയിൽ തടസമാകും. അവസരവാദികൾക്ക് നിങ്ങളെ വേഗത്തിൽ കീഴ്‌പ്പെടുത്താൻ കഴിയില്ലെന്ന് മനസിലാക്കിക്കൊടുത്ത്, നിർവികാരനായി നിലകൊള്ളുക എന്നതാണ് പരിഹാരം.

കുംഭം : യുക്തിപരവും, വികാരപരവുമായ ഭാവങ്ങളെ തുലനം ചെയ്‌ത്‌ കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. തൊഴിലിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ സാധിക്കും. വ്യക്തിജീവിതവും, തൊഴിലും വിജയകരമായി ഒന്നിച്ച് കൊണ്ടുപോകാനും സാധിക്കും. സാമ്പത്തികമായി പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ ചില നിസാരമായ കാര്യങ്ങളിൽ ഒരുപക്ഷേ മനസ വിഷമിച്ചേക്കാം.

മീനം : നിരവധി പുതിയ വശങ്ങൾ കണ്ടെത്തുകയും കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുമ്പോൾ സർഗാത്മകത നിങ്ങളെ അക്ഷരാർത്ഥത്തിൽ ഭരിക്കും. എഴുത്ത്, സാഹിത്യം തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് സ്വയം സമ്മർദം ചെലുത്തുക. വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്ന ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ സമയമാണിത്. നിങ്ങളുടെ കോപം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുക, അല്ലാത്തപക്ഷം ഒരു മോശം ദിവസം ഉണ്ടായേക്കാം.

മേടം : നിങ്ങളുടെ തനതായ വ്യക്തിപാടവം ഇന്ന് അനുകൂലമായി പ്രവർത്തിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കുന്നത് പ്രയോജനകരമായി മാറും. നിങ്ങളുടെ മെച്ചപ്പെടുന്ന സാമ്പത്തിക വരവ്-ചെലവ് പട്ടിക കാണാൻ സാധിക്കും. എന്നാലും, അസുഖങ്ങൾ, അപകടങ്ങൾ ഇവയൊക്കെ ഒന്ന് കരുതിയിരിക്കുക.

ഇടവം : വളരെ സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസമാണ് ഇന്ന്. ഉത്സാഹിയോ, അവിശ്രാന്തകർമ്മനിരതനോ അയേക്കാം. എങ്കിലും എന്തുചെയ്യുന്നുവോ, അതിൽ പൂർണമായും ശ്രദ്ധാലുവായിരിക്കും. സുഹൃത്തുക്കൾക്കൊപ്പം അവരുമായി സംസാരിച്ച് വൈകുന്നേരം ചെലവഴിച്ചേക്കാം.

മിഥുനം : ആളുകൾ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കും. എന്നാൽ ആ പ്രതീക്ഷികൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് നിങ്ങളെ സമ്മർദ്ദത്തിലാക്കിയേക്കാം. എന്നിരുന്നാലും ഓരോ ആവശ്യങ്ങളും സാധിക്കുന്ന വിധത്തിൽ ചിന്തിച്ച് ഒരു വഴി കണ്ടെത്തും. ആളുകൾ നിങ്ങളുടെ നവീന ആശയങ്ങളിലും ബുദ്ധിശക്തിയിലും പ്രശംസിക്കും.

കര്‍ക്കടകം : ഇന്ന് മാറ്റങ്ങൾ ഉടൻ കാണും. നിങ്ങൾ നിങ്ങളെത്തന്നെ നിരീക്ഷിക്കുന്നത് നല്ലതാണ്. ശാന്തതയോടും, ക്ഷമയോടെയും ഇരിക്കുക. സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളോട് പൊരുത്തപ്പെട്ടാൽ, ഇന്നത്തെ ജോലി കുറച്ച് കൂടി എളുപ്പമാകും. തമാശയിലൂടെയും നേരമ്പോക്കുകളിലൂടെയും ഇന്നത്തെ ദിവസം വിജയം നേടാം.

Print Friendly, PDF & Email

Leave a Comment

More News