ഷിക്കാഗോ മലയാളി അസ്സോസിയേഷൻ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് നടത്തി

College Level First Prize Sponsired by Hussein & Sara Mirza

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കോളജ് തലത്തിലും ഹൈസ്കൂള്‍ തലത്തിലുമായി 16 ടീമംഗങ്ങള്‍ പങ്കെടുത്ത ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് പ്രസിഡണ്ട് ജോഷി വള്ളിക്കളം ഉദ്ഘാടനം ചെയ്തു.

മൗണ്ട് പ്രോസ്പക്ടിലുള്ള ‘റെക്പ്ലക്സില്‍’ വെച്ചാണ് ടൂര്‍ണമെന്‍റ് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം എട്ട് വരെ നടത്തപ്പെട്ടത്. ഹൈസ്കൂള്‍ തലത്തില്‍ എട്ടാം ക്ലാസു മുതല്‍ 12-ാം ക്ലാസു വരെയും കോളജ് തലത്തില്‍ രണ്ടു ഗ്രൂപ്പായി ഏകദേശം 200-ഓളം ടീമംഗങ്ങളും 400-ഓളം കാണികളുമാണ് ഉണ്ടായിരുന്നത്.

High school First prize sponsored by Vinu Mammoottil

വളരെ വാശിയേറിയ മത്സരത്തില്‍ കോളജ് തലത്തില്‍ ഒന്നാം സമ്മാനം നേടിയത് ‘നോ മേഴ്സി’. കാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്‍സര്‍ ചെയ്തത് ഹുസൈന്‍ ആന്‍ഡ് സാറാ മിര്‍സയാണ്. ടീമംഗങ്ങളായി സിറിള്‍ മാത്യു, ടോണി അഗസ്റ്റിന്‍, ജെസ്വിന്‍ ഇലവുങ്കല്‍, അമല്‍ ഡെന്നി, ജസ്റ്റിന്‍ കൊല്ലമന, ഗ്രാന്‍റ് എറിക്, കോര മാത്യു, ജോബിന്‍ വര്‍ഗീസ്, റോബിന്‍ ഫിലിപ്, അബ്രഹാം മണപ്പള്ളില്‍ എന്നിവരാണ്.

കോളജ് തലത്തില്‍ രണ്ടാം സമ്മാനം നേടിയത് ‘എക്സ്പ്രസ്’ ടീമംഗങ്ങളാണ്. കാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തത് ചിക്കാഗോ മലയാളി അസോസിയേഷനാണ്. ടീമംഗങ്ങളില്‍ സീന്‍ ചിറയില്‍, രാഹുല്‍ ചിറയില്‍, റിക്കി ചിറയില്‍, ജോണ്‍ ചിറയില്‍, സഞ്ജയ് ചിറയില്‍, ഡേവിഡ് ജോസഫ്, ജെബിന്‍ ജോണ്‍, വൈശാഖ് മാളിയേക്കല്‍, ജോ വള്ളിക്കളം എന്നിവരാണ്.

College level Second Prize sponsored by Manoj Achettu

ഹൈസ്കൂള്‍ തലത്തില്‍ ഒന്നാം സമ്മാനം നേടിയത് ‘ബി.എഫ്.എല്‍.’ ടീമംഗങ്ങളാണ്. കാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്‍സര്‍ ചെയ്തത് ബിനു മാമ്മൂട്ടില്‍ ആണ്. ടീമംഗങ്ങളില്‍ ബെന്നി തിരുനെല്ലിപ്പറമ്പില്‍, ഡെന്നി തിരുനെല്ലിപ്പറമ്പില്‍, ക്രിസ്റ്റ്യന്‍ സക്കറിയ, ജോഷ്വ മാത്യു, ജേക്കബ് മാത്യു, കിച്ചു ജേക്കബ്, ജോയല്‍ തോമസ്, ജയ്ലന്‍ ജോസഫ്, ജോഹന്‍ കല്ലിടുക്കില്‍, ജോണി ജോസഫ്, അലക്സ് ജോസഫ്, ജോര്‍ജ് അണലില്‍ എന്നിവരാണ്.

ഹൈസ്കൂള്‍ തലത്തില്‍ രണ്ടാം സമ്മാനം ‘എക്സ്പ്രസ് റ്റി.എന്‍.ജി’ ടീമംഗങ്ങളാണ്. കാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്‍സര്‍ ചെയ്തത് ഷിബു മുളയാനിക്കുന്നേല്‍. ടീമംഗങ്ങളായി ആന്‍റണി പ്ലാമൂട്ടില്‍, ഡെന്നി പ്ലാമൂട്ടില്‍, മാത്യു അച്ചേട്ട്, ജോസഫ് ചിറയില്‍, സാക്ക് ചിറയില്‍, അരുണ്‍ രാജേഷ് ബാബു, റിയാന്‍ ജോര്‍ജ്, ആന്‍റണി കുര്യന്‍, ക്രിസ്റ്റ്യന്‍ വര്‍ഗീസ് എന്നിവരാണ്.

പ്രസ്തുത ടൂര്‍ണമെന്‍റിന്‍റെ കോ-ഓര്‍ഡിനേറ്റേഴ്സ് ആയിരുന്ന മനോജ് അച്ചേട്ട്, ജോര്‍ജ് പ്ലാമൂട്ടില്‍, കാല്‍വിന്‍ കവലയ്ക്കല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഡോ. സിബിള്‍ ഫിലിപ്, ജെമിനി എന്നിവര്‍ക്ക് പ്രസിഡണ്ട് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

High School second prize sponsored by Shibu Mulayanikunnel
Print Friendly, PDF & Email

Leave a Comment

More News