ജീവനക്കാരിയെ ആക്രമിച്ച കേസിൽ വ്യാപാര സ്ഥാപന ഉടമയെ അറസ്റ്റു ചെയ്തു

കോഴിക്കോട്: പേരാമ്പ്രയിലെ തന്റെ സ്ഥാപനമായ റോയൽ മാർബിൾസിൽ ജോലി ചെയ്യുന്ന 34കാരിയായ ജീവനക്കാരിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ സ്ഥാപന ഉടമ ജാഫറിനെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയെ ജാഫർ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് വഴക്കിന്റെ അടിസ്ഥാന കാരണമെന്ന് പോലീസ് പറയുന്നു. വാക്കു തർക്കമാണ് ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കുന്നതിലേക്ക് നയിച്ചത്. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Print Friendly, PDF & Email

Leave a Comment

More News