തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികൾക്ക് പ്രതീക്ഷ പകര്‍ന്ന് അമേരിക്കൻ നിര്‍മ്മിത യന്ത്രം എത്തി

ന്യൂഡല്‍ഹി: ഉത്തരകാശിയില്‍ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ സുരക്ഷിതമായി രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും അധികൃതര്‍ നടത്തിവരികയാണ്. രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള വിദഗ്ധരുമായി കൂടിയാലോചന നടത്തി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഡ്രില്ലിംഗ് നടത്താനാണ് തീരുമാനം. ഇതുവരെ 21 മീറ്റർ ഡ്രില്ലിംഗ് നടത്തിയതായാണ് വിവരം. വ്യാഴാഴ്ച രാവിലെ 10.30ന് പുതിയ അമേരിക്കൻ നിര്‍മ്മിത ഓഗർ യന്ത്രം ഉപയോഗിച്ച് ഡ്രില്ലിംഗ് ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 6.30 വരെ 21 മീറ്റർ വരെ ഡ്രില്ലിംഗ് നടത്തിയിട്ടുണ്ട്. 60 മീറ്റർ വരെ ഇനിയും ഡ്രില്ലിംഗ് നടത്തണമെന്നാണ് വിവരം.

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് 40 തൊഴിലാളികൾ കഴിഞ്ഞ 6 ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. വ്യാഴാഴ്ച പുതിയ അമേരിക്കൻ ആഗർ മെഷീൻ സ്ഥാപിച്ച് രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഈ യന്ത്രം ലഭ്യമാക്കിയതെന്നാണ് വിവരം.

ചൊവ്വാഴ്ച പുലർച്ചെ മണ്ണിടിച്ചിലിനെ തുടർന്ന് തൊഴിലാളികളെ ഒഴിപ്പിക്കാൻ നിർമിക്കുന്ന എസ്‌കേപ്പ് ടണലിന്റെ പണി നിർത്തിവെക്കേണ്ടി വന്നിരുന്നു.

വ്യാഴാഴ്ച സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി വികെ സിംഗ് രക്ഷാപ്രവർത്തനത്തിന് 2-3 ദിവസം കൂടി എടുത്തേക്കുമെന്ന് പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അൽപ്പം കൂടി സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനാകും.

അതിനിടെ, 40 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി.

Print Friendly, PDF & Email

Leave a Comment

More News