ലാഭത്തിനുവേണ്ടി കണ്ണടച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: നിയമപരമായി ആവശ്യമുള്ള രേഖകളില്ലാതെയും അവ പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. അടുത്ത കാലത്തായി സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ കേരള പോലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അംഗീകാരം നേടിയ ശേഷം മാത്രമേ ‘നിധി’ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് പ്രവർത്തിക്കാൻ കഴിയൂ. രാജ്യത്തെ പതിനായിരത്തിലധികം കമ്പനികളിൽ രണ്ടായിരത്തോളം കമ്പനികൾ മാത്രമാണ് കൃത്യമായ രേഖകൾ നൽകിയിട്ടുള്ളത്. നിധി കമ്പനികൾക്ക് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ (എൻബിഎഫ്‌സി) പോലെ ചിട്ടി, ഹയർ പർച്ചേസ്, ലീസിംഗ് ഫിനാൻസ് എന്നിവ നടത്താൻ കഴിയില്ല. മറ്റ് കമ്പനികളിൽ ഓഹരി നിക്ഷേപം പാടില്ല.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍:

അനന്തപത്മനാഭ നിധി ലിമിറ്റഡ്, അമല പോപ്പുലർ നിധി ലിമിറ്റഡ്, അഡോഡിൽ നിധി ലിമിറ്റഡ്, അമൃത ശ്രീ നിധി ലിമിറ്റഡ്. ഡിആർകെ നിധി ലിമിറ്റഡ്, ജിഎൻഎൽ നിധി ലിമിറ്റഡ്, കൈപ്പള്ളി അപ്‌സര നിധി ലിമിറ്റഡ്, മേരി മാതാ പോപ്പുലർ നിധി ലിമിറ്റഡ്, നെയ്യാറ്റിൻകര നിധി ലിമിറ്റഡ്, എൻഎസ്എം മെർച്ചന്റ്‌സ് ഇന്ത്യ നിധി ലിമിറ്റഡ്, റനെനെറ്റ് ആൻഡ് ടൈഷേ നിധി ലിമിറ്റഡ്, റിവോ അർബൻ നിധി ലിമിറ്റഡ്, വിവിസി മെർച്ചന്റ്‌സ് ഇന്ത്യ നിധി ലിമിറ്റഡ്, സഹസ്രധന സുരക്ഷാ നിധി ലിമിറ്റഡ് തുടങ്ങി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, മലപ്പുറം, പാലക്കാട്,വയനാട്, പത്തനതിട്ട തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News