കുസാറ്റ് സംഭവം: വെൽഫെയർ പാർട്ടി അനുശോചിച്ചു

കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു. മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മരണപ്പെട്ട വിദ്യാർത്ഥികളുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അവർക്കു വേണ്ട പിന്തുണ നൽകാനാവശ്യമായ നടപടികൾ സർക്കാറിന്റെയും സർവകലാശാലയുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നും പരിക്കേറ്റവർക്ക് മതിയായ ചികിത്സാ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സദക്കത്ത് കെ. എച്ച്., സെക്രട്ടറിമാരായ ജമാലുദ്ദീൻ എം.കെ., നിസാർ കളമശ്ശേരി, മണ്ഡലം പ്രസിഡണ്ട് സിറാജ്, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി മുഫീദ് കൊച്ചി തുടങ്ങിയവർ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ സന്ദർശിച്ചു.

Print Friendly, PDF & Email

Leave a Comment

More News