നവകേരള സദസിന് പറവൂർ ഹയർ സെക്കൻഡറി സ്കൂള്‍ മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി

എറണാകുളം: മുഖ്യമന്ത്രിയുടെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി എറണാകുളം പറവൂർ ഹയർ സെക്കൻഡറി സ്കൂള്‍ മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി. എട്ട് മീറ്ററോളം മതിലാണ് പൊളിച്ചു മാറ്റിയത്. പറവൂർ നഗരസഭ ഇടപെട്ടിട്ടും പറവൂർ തഹസിൽദാറുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പൊളിക്കൽ.

നവകേരള സദസ്സില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് പൊളിച്ചതെന്ന് സംഘാടക സമിതി വാദിച്ചു. നവകേരള സദസ് പരിപാടിക്ക് ശേഷം സ്‌കൂൾ മതിൽ പുനർനിർമിക്കാനുള്ള ചുമതല കമ്മിറ്റി ഏറ്റെടുക്കുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News