സഭയിൽ സ്ത്രീകളുടെ പങ്ക് നിർവചിക്കാനാവാത്തത്: ജെസ്സി വില്യംസ് ചിറയത്ത്

നിരണം: സഭാ ചരിത്രത്തിൽ സ്ത്രീകളുടെ പങ്ക് അവർണ്ണനീയമാണെന്നും ലോക രക്ഷിതാവിന് ജന്മം നല്കിയതും ഉയർത്തെഴുന്നേറ്റ യേശു ക്രിസ്തുവിനെ പറ്റി ആദ്യം അപ്പോസ്ഥലൻമാരോട് പങ്കുവെച്ചതും സ്ത്രീ ആയിരുന്നുവെന്നും സഭയിൽ സ്ത്രീകളുടെ പങ്ക് നിർവചിക്കാനാവാത്തതെന്നും ജെസ്സി വില്യംസ് ചിറയത്ത് പ്രസ്താവിച്ചു. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ വുമൺസ് ഫെലോഷിപ്പ് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വുമൺസ് ഫെലോഷിപ്പ് പ്രസിഡൻ്റ് ജെസ്സി വില്യംസ് .

ഇടവക വികാരി ഫാദർ വില്യംസ് ചിറയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.വുമൺസ് ഫെലോഷിപ്പ് ട്രഷറാർ ഷിനു തേവേരിൽ അധ്യക്ഷത വഹിച്ചു.

ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, റെന്നി തോമസ് ,ഷീജ രാജൻ,സുജ മാത്യൂ, കെ.എസ് രാജമ്മ, ശേബ വില്യംസ്, സൗമ്യ സുനിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും നടത്തി.

Print Friendly, PDF & Email

Leave a Comment

More News