ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ അനിതാ കുമാരിയുടെ മാതാവ് മകള്‍ക്കെതിരെ രംഗത്ത്

കൊല്ലം: കൊല്ലത്ത് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ അനിതാ കുമാരിയുടെ അമ്മ മകൾക്കും മരുമകനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. അനിത കുമാരി തന്റെ സ്വത്ത് തട്ടിയെടുക്കുകയും അത് തിരിച്ചു നൽകാൻ ആവശ്യപ്പെട്ടപ്പോൾ പത്മകുമാർ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് അമ്മ പറയുന്നു.

കടം വീട്ടാനുണ്ടെന്ന് പറഞ്ഞാണ് അനിത കുമാരി മാതാപിതാക്കളിൽ നിന്ന് വസ്തു കൈക്കലാക്കിയത്. പിന്നീട് സ്വത്ത് തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. കുടുംബത്തിന് സ്വത്ത് ആവശ്യമായി വന്നപ്പോൾ അനിത കുമാരി അത് തിരികെ നൽകാൻ വിസമ്മതിക്കുകയും അമ്മയെ പീഡിപ്പിക്കുകയും ചെയ്തു.

ഭർത്താവിന്റെ മരണസമയത്തും അനിതാ കുമാരി അച്ഛനെ കാണാൻ വന്നിരുന്നില്ലെന്ന് അമ്മ വെളിപ്പെടുത്തി. ഭർത്താവിന്റെ മരണശേഷം പെരുമ്പുഴയ്ക്കടുത്തുള്ള ചെറിയ വീട്ടിലാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്. ടിപ്പർ ഡ്രൈവറായ മകന്റെ പിന്തുണ കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് അവർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News