ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാനിഫ് കുഞ്ഞിന്റെ അമ്മ അശ്വതിയെ മതം മാറ്റാൻ ശ്രമിച്ചിരുന്നെന്ന് പോലീസ്

എറണാകുളം: കൊച്ചിയിലെ ലോഡ്ജ് മുറിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍, കുഞ്ഞിന്റെ അമ്മയായ അശ്വതി പ്രതി ഷാനിഫ് മതം മാറ്റാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. അശ്വതിയുടെ ആദ്യ വിവാഹത്തിലേതാണ് കുഞ്ഞ്.

കുഞ്ഞിനെ പ്രസവിക്കുമ്പോൾ തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായും ഒരു മാസമായി അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും ഷാനിഫ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. താനും അശ്വതിയും കുഞ്ഞും ലോഡ്ജ് മുറിയിൽ കയറിയതിനു ശേഷമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പറഞ്ഞു.

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ഷാനിഫ് നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടാക്കുന്നത് ന്യുമോണിയ പിടിപെടാൻ ഇടയാക്കുമെന്നും, ആശുപത്രിയിൽ വച്ച് കുഞ്ഞ് മരിച്ചാൽ ആരും
സംശയിക്കില്ലെന്നും ഇയാള്‍ വിശ്വസിച്ചു.

ഈ ഉദ്ദേശത്തോടെ കുഞ്ഞ് ജനിച്ച ദിവസം മുതൽ ഷാനിഫ് കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. നേരത്തെയും കുഞ്ഞിനെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കുഞ്ഞിന്റെ നട്ടെല്ല് തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

കുഞ്ഞിന്റെ തലയിൽ കാൽമുട്ട് കൊണ്ട് ഇടിച്ചാണ് ഷാനിഫ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞ് മരിച്ചോ എന്ന് സ്ഥിരീകരിക്കാൻ ഇയാള്‍ കുഞ്ഞിനെ കടിച്ചു. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പോലീസ് ഇപ്പോൾ. ഇതിന്റെ ഭാഗമായി ഷാനിഫിന്റെ ഉമിനീർ പരിശോധന പൊലീസ് നടത്തും.

ഡിസംബർ ഒന്നിനാണ് കൊച്ചിയിലെ ലോഡ്ജ് മുറിയിൽ വെച്ച് ഷാനിഫും അശ്വതിയും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

Print Friendly, PDF & Email

Leave a Comment

More News