മാത്യു മുണ്ടിയാങ്കലിന് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി കാനഡ ആദരിച്ചു

ഒട്ടാവ: കാനഡയുടെ ഭരണ സിരാകേന്ദ്രമായ കനേഡിയന്‍ പാര്‍ലമെന്റ് ഹാളില്‍ വച്ച് നടന്ന ‘കേരള ഡേ അറ്റ് പാര്‍ലമെന്റ്’ എന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് മാത്യു മുണ്ടിയാങ്കലിനെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയുടെ ഫ്രെഞ്ച് പ്രോവിന്‍സ് ആയ ഡ്യൂബെക്ക്- മോണ്‍ട്രിയല്‍ സിറ്റിയില്‍ നിന്ന് തുടക്കം കുറിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് നോര്‍ത്ത് അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വെന്നിക്കൊടി പാറിച്ച വ്യക്തിയാണ് മാത്യു.

ചടങ്ങില്‍ കനേഡിയന്‍ പാര്‍ലമെന്റ് എം.പി ചന്ദ്ര ആര്യയും, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയും ചേര്‍ന്ന് അദ്ദേഹത്തിന് ഉപഹാരങ്ങള്‍ കൈമാറി. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു പ്രസ്തുത ചടങ്ങ്.

Print Friendly, PDF & Email

Leave a Comment