കൊല്ലം പ്രവാസി അസ്സോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈന്‍: ബഹ്‌റൈൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ അകാലത്തിൽ വേര്‍പിരിഞ്ഞ കെ.പി.എ കുടുംബാംഗം ബോജിരാജൻ്റെ സ്മരണയിൽ, സ്നേഹ സപർശം 12ാ മത് രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വെച്ച് സംഘടിപ്പിച്ചു.

60 ൽപരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉദ്ഘാടനം ചെയ്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദിപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ ഹരിഷ് നായർ, അമൽദേവ്, രാജേഷ് നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

കെ.പി.എ വൈസ് പ്രസിഡന്റെ കിഷോർ കുമാർ, അസിസ്റ്റന്റ് ട്രഷറർ, ബിനു കുണ്ടറ, ഹമദ് ടൗൺ ഏരിയ കോഓർഡിനേറ്റർ അജിത്ത് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ഹമദ് ടൗൺ ഏരിയ ജോ. സെക്രട്ടറി റാഫി സ്വാഗതവും, ഏരിയ കോഓർഡിനേറ്റർ പ്രമോദ് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News