ഭീകരരുടെ ആക്രമണത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാൻ ‘ധീരയായ’ അമ്മ ആറ് വെടിയുണ്ടകളെ അതിജീവിച്ചു

കറാച്ചി: പാക്കിസ്താനിലെ കാരക്കോറം ഹൈവേയിൽ യാത്രാ ബസിനുനേരെ ഭീകരര്‍ വെടിയുതിർത്തപ്പോൾ മക്കളെയും ഭർത്താവിനെയും രക്ഷിക്കാൻ ആറ് ബുള്ളറ്റുകളെ അതിജീവിച്ച 28-കാരിയായ അമ്മയെ വിദഗ്ധ ചികിത്സയ്ക്കായി കറാച്ചിയിലേക്ക് മാറ്റി.

കഴിഞ്ഞയാഴ്ചയാണ് ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ഗിസാർ ജില്ലയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്ന ബസിൽ ഒമ്പത് പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ പരിക്കേറ്റ 26 പേരിൽ ഒരാളാണ് 28 കാരിയായ റോഷൻ ബീബി.

അഞ്ചു വയസ്സുള്ള മകളുടെയും രണ്ടു വയസ്സുള്ള മകന്റെയും അമ്മ ബസിനുനേരെയുള്ള വെടിയൊച്ച കേട്ടപ്പോൾ തികഞ്ഞ ധൈര്യവും ശ്രദ്ധയും പ്രകടിപ്പിച്ചു. ബസ്സിനു നേരെ ആക്രമണം ഉണ്ടായപ്പോള്‍ മകളെ മടിയിലിരുത്തി ജനലിനടുത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു റോഷൻ എന്ന് ഭർത്താവ് ബുൾബുൾ ഷാ പറഞ്ഞു.

തന്റെ ഭാര്യ രണ്ട് കുട്ടികളെയും സീറ്റിനടിയിൽ ഒളിപ്പിച്ച് ബസിന്റെ തറയിലേക്ക് തള്ളിയിടുകയും ശരീരം കൊണ്ട് മറച്ച് കുട്ടികളെ സംരക്ഷിക്കുകയും ചെയ്തുവെന്ന് ഷാ പറഞ്ഞു.

തന്റെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കാനുള്ള ശ്രമത്തിൽ, റോഷന്റെ വയറിൽ ആറ് വെടിയുണ്ടകളേറ്റു ഗുരുതരമായി പരിക്കേറ്റു. മൂന്ന് വെടിയുണ്ടകൾ നീക്കം ചെയ്തെങ്കിലും ചില സങ്കീർണതകൾ കാരണം ഡോക്ടർമാർക്ക് പുറത്തെടുക്കാൻ കഴിയാത്തതിനാൽ ശരീരത്തിനുള്ളിൽ അവശേഷിക്കുന്നു. നിലവിൽ, റോഷനെ കറാച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ ചില പരിശോധനകൾക്കും സ്കാനിംഗിനും വിധേയയായി.

വിദഗ്ധരുടെ ഉപദേശത്തിന് ശേഷം ശേഷിക്കുന്ന വെടിയുണ്ടകൾ നീക്കം ചെയ്യാൻ ഭാര്യക്ക് കുറച്ച് ശസ്ത്രക്രിയകൾ കൂടി നടത്തുമെന്ന് ഷാ പറഞ്ഞു.

പരിക്ക് കാരണം തന്റെ മുതുകിന്റെ ചില ഭാഗങ്ങൾ മരവിച്ചെന്നും എന്നാൽ കുട്ടികൾ സുരക്ഷിതരായിരുന്നതിൽ നന്ദിയുണ്ടെന്നും റോഷൻ ബീബി പറഞ്ഞു . താനും ഭർത്താവും ഇപ്പോൾ സുഖമായിരിക്കുന്നു എന്ന സന്തോഷവും അവർ പ്രകടിപ്പിച്ചു.

റോഷന് ഇതുവരെ രണ്ട് ഓപ്പറേഷനുകൾ നടത്തി, ഡോക്ടർമാർ അവരെ തുറമുഖ നഗരത്തിലേക്ക് റഫർ ചെയ്തതിനെത്തുടര്‍ന്നാണ് ഇസ്ലാമാബാദിൽ നിന്ന് വിമാനമാർഗം കറാച്ചിയിലേക്ക് മാറ്റിയത്.

Print Friendly, PDF & Email

Leave a Comment

More News