ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ മാതാവ് നിര്യാതയായി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന മര്‍ഹൂം നെടിയനാട് സി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ ഭാര്യയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മർകസ് ഡയറക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസിയുടെ മാതാവുമായ പന്നൂര്‍ ചാലില്‍ നഫീസ ഹജ്ജുമ (97) മരണപ്പെട്ടു.

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 8: 15 നായിരുന്നു അന്ത്യം. വിഖ്യാത പണ്ഡിതനും സൂഫി വര്യനുമായിരുന്ന വാവൂർ മലയിൽ ബീരാൻ കുട്ടി മുസ്‌ലിയാരുടെ ഏക മകളാണ് നഫീസ ഹജ്ജുമ്മ.

മക്കള്‍: സി മുഹമ്മദ് ഫൈസി, അബ്ദു റസാഖ്, അബ്ദുല്‍ ലത്തീഫ് ഫൈസി, ആയിശ കുട്ടി, റുഖിയ.

മരുമക്കള്‍: മൊയ്തീന്‍ കുട്ടി കത്തറമ്മല്‍, ആലി മുസ്‌ലിയാര്‍ വട്ടോളി, മൈമൂന, റുഖിയ, റംലത്ത്.

ജനാസ നിസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് കൊടുവള്ളിക്കടുത്ത പന്നൂർ ജുമാ മസ്ജിദിൽ.

Print Friendly, PDF & Email

Leave a Comment

More News