പാക് താരങ്ങളായ യുംന സെയ്ദിയും അഹമ്മദ് അലി അക്ബറും വിവാഹിതരാകുന്നു

യുംന സെയ്ദിയും അഹമ്മദ് അലിയും (ഇൻസ്റ്റാഗ്രാം)

പാക്കിസ്താന്‍ താരങ്ങളായ അഹമ്മദ് അലി അക്ബറും യുംന സെയ്ദിയും ആരാധകർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡികളാണ്. ‘യെ രഹാ ദിൽ’, ‘പരിസാദ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മിന്നുന്ന പ്രകടനങ്ങളാണ് അവർ
കാഴ്ച വെച്ചിട്ടുള്ളത്. അവരുടെ ഓൺസ്‌ക്രീൻ ബന്ധത്തിനപ്പുറം, ഒരു പ്രണയ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികളും വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും അവരെ ജനഹൃദയങ്ങളോടടുപ്പിച്ചു.

യുമ്‌ന സെയ്ദിയും അഹമ്മദ് അലി അക്ബറും രഹസ്യമായി വിവാഹിതരായെന്ന് സൂചിപ്പിക്കുന്ന കിംവദന്തികളാണ് ഇന്റർനെറ്റില്‍ സജീവം. ഊഹാപോഹങ്ങൾ അവരുടെ വിവാഹത്തിൽ നിന്നും റിസപ്ഷനിൽ നിന്നുമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ പോലും മാധ്യമങ്ങളിൽ പ്രചരിച്ചു. ഇപ്പോള്‍ വിഷയത്തിൽ അഹമ്മദ് അലി അക്ബർ മൗനം വെടിഞ്ഞിരിക്കുകയാണ്.

അഹമ്മദ് അടുത്തിടെ ദി അയാസ് സമൂ ഷോയിൽ അംന ഇല്യാസിനൊപ്പം പ്രത്യക്ഷപ്പെട്ടു. അവിടെ സഹനടിയായ യുംന സെയ്ദിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. മുൻനിര നടിയുമായുള്ള വിവാഹ അഭ്യൂഹങ്ങൾ തനിക്ക് പ്രശ്‌നമാകില്ലേ എന്നു ചോദിച്ചപ്പോൾ, യുംനയുടെ പേര് തിരഞ്ഞെടുത്ത് അഹമ്മദ് എല്ലാവരേയും അത്ഭുതപ്പെടുത്തി. താനും യുമ്‌നയും വിവാഹിതരാകാൻ പോകുന്നതിനെക്കുറിച്ച് ഇതിനകം തന്നെ നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനാൽ മറ്റൊന്ന് ഉപദ്രവമാകില്ലെന്ന് അദ്ദേഹം തമാശയായി സൂചിപ്പിച്ചു.

ഷോയ്ക്കിടെ, യുംന സെയ്ദിയുമായുള്ള തന്റെ വിവാഹവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അഭ്യൂഹങ്ങളിലൂടെ പരക്കുന്ന വിവാഹത്തിൽ വിശ്വസിക്കുന്നവരിൽ നിന്ന് തനിക്ക് നിരവധി അഭിനന്ദന ഫോൺ കോളുകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുമ്‌നയുമായുള്ള എന്റെ വിവാഹത്തിന് ആശംസകൾ അറിയിച്ച് ആളുകളിൽ നിന്ന് എനിക്ക് ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News