തലവടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പട്ടരുമഠം പി.കെ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

എടത്വ: ദീർഘകാലം തലവടി ഗ്രാമപഞ്ചായത്ത് അംഗമായും പിന്നീട് വൈസ് പ്രസിഡന്റുമായിരുന്ന  പട്ടരുമഠം  പി.കെ  ചന്ദ്രശേഖരൻ നായർ (97) അന്തരിച്ചു. പരേതയായ  വിലാസിനിയമ്മയാണ് ഭാര്യ.

മോഹൻദാസ് ,ഷീല , ശിവദാസ്,ഭരതൻ എന്നിവർ മക്കളും ഉഷ ,ശ്രീലത, സുജ,പരേതനായ വിജയഗോപാൽ എന്നിവർ മരുമക്കളും ആണ്. സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് വീട്ടുവളപ്പിൽ.

നിര്യാണത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ , വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ലയൺസ് ക്ലബ് എടത്വ ടൗൺ പ്രസിഡന്റ് ബിൽബി മാത്യു കണ്ടത്തിൽ, പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള തുടങ്ങിയവർ അനുശോചിച്ചു.

Print Friendly, PDF & Email

Leave a Comment

More News