കേരളാ അസോസിയേഷൻ ഓഫ് ഡാളസിന്റെ പഴയ കാല മുതിർന്ന പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

ഡാളസ് :കേരളാ അസോസിയേഷന്റെ 2024-2025 പ്രവർത്തനവർഷങ്ങളിലേക്കുള്ള ഭാരവാഹികളെ പാനൽ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കേണ്ട സാഹചര്യം വന്നെത്തിയിരിക്കുന്നു.

നാൽപ്പത്തെട്ടു വർഷങ്ങൾ പിന്നിടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസ് എന്ന സംഘടന അനേകം മുതിർന്ന അർപ്പണബോധമുള്ള വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിന്റെയും ആവേശകരമായ പ്രവർത്തനവും മൂലമാണു്. കേരള അസോസിയേഷൻ ഓഫ് ഡാളസ് പോലെ പ്രൗഢമായ സംഘടനകൾ വളരെ കുറവാണു് എന്നത്‌ എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു വസ്തുത തന്നെയാണ് . ഈ തവണയും നാളിതുവരെ ഉയർത്തിപിടിച്ച മൂല്യങ്ങൾ മതേതരത്വം ജനാധിപത്യം
എന്നിവയൊക്കെ ഉയർത്തിപിടിച്ചുകൊണ്ടു സാഹിത്യ, കായിക,സാംസ്‌കാരിക രംഗത്തു നിലകൊള്ളുന്നവരും വ്യക്തി താത്പര്യവും കക്ഷിരാഷ്ട്രീയവും മാറ്റിവച്ച്‌ മലയാളികളായി സോദരമനോഭാവത്തിൽ പ്രവർത്തിക്കുവാൻ മുന്നിട്ട് വന്നവരുമായ ഒരു കൂട്ടം ചെറുപ്പക്കാർ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു. അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
അല്ലാത്ത പക്ഷം ഏതൊരു സംഘടനയും ജനപ്രിയമായി നിലനിൽക്കില്ല എന്നു മുതിർന്ന സംഘാടകർ ഐകകൺഠ്യേന അഭിപ്രായപ്പെട്ടു. സംഘടനപ്രവര്‍ത്തനനേതൃത്വം എപ്പോഴ്ം തികച്ചും കമ്മ്യൂണിറ്റി സര്‍വീസ്, അഥവാ ഉത്തരവാദിത്വമുള്ള സാമൂഹിക സേവനം ആണെന്ന് മനസ്സിലാക്കുന്നവരായിരിക്കണം. സംഘടനയില്‍ മെമ്പർമാർക്കു വിശ്വാസമുണ്ടാവുകയും ചെയ്യണം.

നിശ്ചയിക്കപ്പെട്ട പരിപാടികള്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സമയം പാലിക്കുക എന്നതു ഈ അസ്സോസ്സിയേഷൻ എന്നും തുടർന്നുപോരുന്നതാണു്. അങ്ങനെയാവുമ്പോഴേ സംഘടനയില്‍ മെമ്പർമാർക്കു കൂടുതല്‍ ഉന്‍മേഷത്തോടെ സഹകരിക്കുകയുമുള്ളൂ. മലയാളികളുള്ളിടത്തോളം കാലം ഈ കേരള സംഘടന നിലനിൽക്കേണ്ടതു തികച്ചും ആവശ്യം തന്നെയാണ്. സംഘടനയ്ക്കു വേണ്ടി പ്രവർത്തിക്കാൻ മനസ്സുള്ളവർ എല്ലാവരെയും സമവായത്തോടെ ഒരേ ചരടില്‍ ബന്ധിപ്പിച്ച് കൊണ്ടു പോകുവാനും പ്രത്യേകം ശ്രദ്ധിക്കണം.നേതൃത്വത്തില്‍ വരുന്നതിനു മുമ്പു തന്നെ ഉന്നതസ്‌ഥാനഭാരവാഹികളാവാന്‍ താത്പര്യമുള്ളവര്‍ സംഘടനയെ പറ്റി നന്നായി പഠിച്ച് പ്രവർത്തിച്ചു പരിചയവും ജനസമ്മതിയും നേടുകയും ചെയ്തു സന്നദ്‌ധരാവണം. ജയപരാജയങ്ങൾ അസ്സോസ്സിയേഷൻ പ്രവർത്തനങ്ങളിൽ തുടർന്നു പങ്കെടുക്കുന്നതിൽ നിന്ന് ഒട്ടും അകറ്റാത്ത മാനസികസംയമനം പ്രകടിപ്പിക്കുന്നവരാവണം. അസ്സോസ്സിയേഷന്റെ നേതൃമുഖമായി കേരളാ അസോസിയേഷന്റെ ഗുണപരമായ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ പ്രാപ്തരായ സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടത് അംഗങ്ങളായ നിങ്ങളുടെ കടമയാണെ ന്നു് സർവ്വശ്രീ ഐ വർഗീസ്, എ. പി ഹരിദാസ്‌, ഐപ്പ് സ്കറിയ, എബ്രഹാം മാത്യു, എബ്രഹാം മാത്യു (രാജൻ ), പി. റ്റി സെബാസ്റ്റ്യൻ, എബ്രഹാം മേപ്പുറം, ജോസ് ഓച്ചാലിൽ, സണ്ണി ജേക്കബ്, എലിയാസ് പൊന്നൂസ്, ആൻസി ജോസഫ്, ഡേവിസ് മുണ്ടന്മാനി, തോമസ് വർഗീസ്, ജോസഫ് ചാണ്ടി, അനി ഗോപാല കൃഷ്ണൻ, ജോജി ജോർജ്, സണ്ണി മാളിയെക്കൽ, കോശി വൈദ്യൻ അനുപാ സാം, ജോസ് കുഴിപ്പിള്ളി, ഷിബു ജോൺ, സുരേഷ് അച്യുതൻ എന്നിവരടങ്ങുന്ന പഴയകാലനേതൃത്വം സംയുക്ത പ്രസ്താവനയിൽ പ്രസ്താവിച്ചു.

Print Friendly, PDF & Email

Leave a Comment

More News