ഡാളസ് കേരള അസോസിയേഷൻ പ്രദീപ് നാഗനൂലിന്റെ പാനലിനു തകർപ്പൻ ജയം

ഡാലസ് : ഡാലസ് കേരള അസോസിയേഷൻ 2024- 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബർ 16 ന് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ പ്രദീപ് നാഗനൂലിന്റെ പാനലിനു തകർപ്പൻ ജയം.

പ്ര സിഡന്റായി പ്രദീപ് നാഗനൂലിൽ ഔദ്യോഗിക പാനലിലെ ഹരിദാസ് തങ്കപ്പനെ 333 നെതിരെ 376 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സെക്രട്ടറിയായി ഔദ്യോഗിക പാനലിലെ മൻജിത് കൈനിക്കര തിരഞ്ഞെടുക്കപ്പെട്ടു. നേരിയ വോട്ടുകളുടെ  വ്യത്യാസത്തിലാണ് ജോർജ്  കൈനിക്കര പരാജയപ്പെട്ടത്(354 -346)

ജയിച്ച സ്ഥാനാർത്ഥികൾക്ക് ലഭിച്ച  വോട്ടുകൾ- സോഷ്യൽ സെർവിസ്സ് ഡയറക്ടർ  -ജെയ്സി രാജു(400) , പിക്നിക് ഡയറക്ടർ- സബ് മാത്യു (371) ,ആർട്സ് ഡയറക്ടർ- സുബി ഫിലിപ്പ് (367),സ്പോർട്സ് ഡയറക്ടർ-സാബു അഗസ്റ്റിൻ (376) ലൈബ്രറി ഡയറക്ടർ – ബേബി കൊടുവത്തു (362) മെമ്പർഷിപ് ഡയറക്ടർ- വിനോദ് ജോർജ് (393)

നീണ്ട ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ബാലറ്റ് ഉപയോഗിച്ച് നടന്ന  തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്റെ നേത്ര്വത്വത്തിലുള്ള ഔദ്യോഗിക പാനലിനെതിരെയാണ്   പ്രദീപ് നാഗനൂലിന്റെ പാനൽ അട്ടിമറി വിജയം നേടിയത്.ഡാളസ് കേരള അസോസിയേഷൻ ആദ്യകാല പ്രവർത്തകരും അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിൽ വിലയേറിയ സംഭാവനകൾ നൽകിയിട്ടുള്ള, ഇപ്പോഴും സജീവ സാന്നിദ്ധ്യമുള്ള  ബോബൻ കൊടുവത്തും ടോമി നെല്ലുവേലിയും  ഇലക്ഷൻ കമ്മിറ്റി കൺവീനർമായിട്ടുള്ള വിപുലമായ   തിരഞ്ഞെടുപ്പു കമ്മിറ്റിയാണ്  തീ പാറുന്ന പ്രകടനം കാഴ്ച വയ്ക്കുന്നതിന് അണിയറയിൽ അക്ഷീണം പ്രവർത്തിച്ചത് .

അമേരിക്കയിലെ ഏറ്റവും പഴക്കംചെന്ന മലയാളി സംഘടനയെന്നും ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള സംഘടന എന്നും വിശേഷിപ്പിക്കുന്ന ഡാലസ് കേരള അസോസിയേഷൻ പ്രവർത്തനങ്ങളിൽ കഴിഞ്ഞ കുറെ വർഷമായി നീറി പുകഞ്ഞു കൊണ്ടിരുന്ന വികാരവിക്ഷോഭങ്ങളുടെ ഒരു ബഹിർ സ്പുരണമാണ്‌ ഈ വർഷം നടന്ന  തെരഞ്ഞെടുപ്പിൽ പ്രകടമായത്.അസോസിയേഷന്റെ  മുൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ കർമ്മനിരതയും സേവനോൽസുകാരുമായ സ്ഥാനാർത്ഥികളെയാണ് പാനലിൽ അവതരിപ്പിച്ചിരുന്നത്

മലയാളി സംഘടനാ തിരഞ്ഞെടുപ്പുകളിൽ ജനാധിപത്യത്തിന്റെ അടവ് നയങ്ങൾ,കാലവും കാലഘട്ടവും മാറിമറിയുന്നത് ഉൾക്കൊള്ളാതെ, അസഹിഷ്ണുതയുടെ തീ ചൂളയിൽ, ഞങ്ങൾ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനം ഇങ്ങനെയേ പാടുള്ളൂ എന്ന കാർക്കശ്യം വെച്ചുപുലർത്തുന്നവർക്കും  കനത്ത തിരിച്ചടിയാണ് ചിലർ , പുരോഗമന ചിന്തയും, നേതൃത്വപാടവുമുള്ള പുതിയ തലമുറ മുന്നോട്ട് വരാതിരിക്കണമെന്ന് ചിന്താഗതിവെച്ച് പുലർത്തുന്ന മറ്റു ചിലർക്കും ഞാൻ, എൻറെ, ഞങ്ങൾ തീരുമാനിക്കുന്ന പോലെ വന്നില്ലെങ്കിൽ, പുതിയ ആശയങ്ങൾക്ക് അവസരം കൊടുക്കാതെ കണ്ടു മടുത്ത മുഖങ്ങളെ വീണ്ടും അവതരിപ്പിച്ചു  ജനാധിപത്യ നാടകം അഭിനയിച്ചവക്കും വോട്ടർമാർ നൽകിയ  കനത്ത തിരിച്ചടിയാണ് ഈ തിരെഞ്ഞെടുപ്പ് വിജയമെന്ന്  ഇലക്ഷൻ കമ്മിറ്റി കൺവീനർമായിട്ടുള്ള ബോബൻ കൊടുവത്തും ടോമി നെല്ലുവേലിയും റോയ് കൊടുവത്തും പറഞ്ഞു

ഈ 101 ആവർത്തിച്ചു എന്ന് പറഞ്ഞു കേട്ടിട്ടില്ലേ എന്നപോലെ 101 പ്രാവശ്യം ആവർത്തിച്ച തെരഞ്ഞെടുപ്പ് ഫലം. ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ കൃത്യമായ വോട്ടുകൾ സൂചിപ്പിക്കുന്നത്, വോട്ട് രേഖപ്പെടുത്തിയ ഓരോ മെമ്പറും വ്യക്തമായി ആലോചിച്ചു തീരുമാനിച്ചുറപ്പിച്ച പോലെ. ഈ മാറ്റം ആവശ്യപ്പെടുന്നത് വോട്ടർമാരാണ്, അതുകൊണ്ടു തന്നെ ജയിച്ചവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം പ്രവർത്തന മികവിലൂടെ കേരള അസോസിയേഷനെ, ലോക മലയാളി സംഘടനകളുടെ നെറുകയിൽ എത്തിക്കട്ടേ എന്നുള്ള ആശംസകളും നേരുന്നതായി ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ  സണ്ണി മാളിയേക്കൽ അഭിപ്രായപ്പെട്ടു

Print Friendly, PDF & Email

Leave a Comment

More News