കേരള അസോസിയേഷൻ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ് അട്ടിമറി വിജയം; ഏകാധിപത്യ പ്രവണതയോടുള്ള കനത്ത തിരിച്ചടി

ഡാളസ്: ബോബൻ കൊടുവത്തും, ടോമി നെല്ലുവേലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനര്‍മാരായുള്ള പ്രദീപ് നാഗനൂലിന്റ പാനലിന്റെ അട്ടിമറി വിജയം കഴിഞ്ഞ കുറെ വർഷങ്ങളിൽ നടത്തിയ ഏകാധിപത്യ പ്രവർത്തങ്ങളുടെ തിരിച്ചടി സഹികെട്ട മെംബേർസ് ബാലറ്റിലൂടെ വിധി എഴുതിയതായി അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു.

ജനാധിപത്യ വിശ്വാസികളായ ഒരു പാനലാണ് ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ചില വക്തികളുടെ ചിന്താഗതികൾക്കു അനുസരിച്ചാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനു മാറ്റം ഉണ്ടാവണം. പുതിയ ഭരണ സമിതിക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി എബി തോമസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News