തോമസ് വർഗീസ് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: തിരുവല്ല വെണ്ണിക്കുളം തിരുവാറ്റാൽ മേപ്പുറത്ത് പരേതരായ ടി എം തോമസിൻറെയും, മറിയാമ്മ തോമസിൻറെയും മകൻ തോമസ് വർഗീസ് (അച്ഛന്‍മോൻ 73) നിര്യാതനായി.

ഭാര്യ ഡെയ്സി വർഗീസ് തടിയൂർ കട്ടത്തറ കുടുംബാംഗമാണ്.

മക്കൾ: സിബിൽ വർഗീസ്, ഷാരൺ ജേക്കബ്.

മരുമക്കൾ: അംബിക വർഗീസ്, ജെറിൻ ജേക്കബ്.

കൊച്ചുമകൾ: റെയ വർഗീസ്.

സഹോദരങ്ങൾ: പൊന്നമ്മ, രാജൻ, പരേതയായ മോളി വർഗീസ്, മേരിക്കുട്ടി തോമസ്, ഓമന തോമസ്.

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേതൻ ഇടവക മിഷൻ മുൻ ട്രസ്റ്റി, ഇമ്മാനുവൽ സെൻറർ മാനേജർ, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

12/23/23 ശനിയാഴ്ച രാവിലെ 8:30ന് ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ പൊതുദർശനവും തുടർന്ന് 2:30 ന് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് ഫ്യൂണറൽ ഹോമിൽ (12800 Westhimer Rd,Houston, Texas) സംസ്കാര ശുശ്രൂഷയും നടത്തുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News