പ്രായം ഒരു നമ്പർ മാത്രമാണ്: യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു

ക്രൈസ്റ്റ് അസംബ്ലി ഓഫ് ഗോഡ്, ഫ്രാങ്ക്ലിൻ സ്‌ക്വയർ, ന്യൂയോർക്കിലെ സീനിയർ പാസ്റ്റർ റവ. ജോർജ്ജ് പി ചാക്കോയിൽ നിന്ന് ചിന്നമ്മ കോലത്ത് ജോർജ്ജ് ഒന്നാം സമ്മാനം ഏറ്റുവാങ്ങുന്നു.

ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകമായ വിശുദ്ധ ബൈബിളിൽ 31,102 വാക്യങ്ങൾ അടങ്ങിയിരിക്കുന്നു, അതിൽ പഴയ നിയമത്തിലെ 23,145 വാക്യങ്ങളും പുതിയ നിയമത്തിലെ 7,957 വാക്യങ്ങളും ഉൾപ്പെടുന്നു.

നിർഭാഗ്യവശാൽ, ഒരു ശരാശരി ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്ന ഒരാൾക്ക് കുറഞ്ഞത് 10 വാക്യങ്ങളെങ്കിലും മനഃപാഠമാക്കിയിട്ടുണ്ടെന്നും അവ എവിടെ നിന്നാണ് വരുന്നതെന്നും പറയാൻ അറിയില്ല. അതൊരു കുറവും തെറ്റുമല്ല; ക്രിസ്ത്യാനികൾ ബൈബിൾ വായിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താൽ മാത്രം മതി. നേരെ മറിച്ചു്, ആർക്കെങ്കിലും നൂറ് ബൈബിൾ വാക്യങ്ങൾ കാണാതെ പറയാൻ കഴിയുമെങ്കിൽ, അത് അഭിനന്ദിക്കുകയും അംഗീകരിക്കുകയും വേണം.

അങ്ങനെയെങ്കിൽ ഇതാ ഒരു ഒരു അനുഗ്രഹീതയായ, ചിന്നമ്മ കോലത്ത് ജോർജ് എന്ന 80 വയസ്സുള്ള അസാധാരണ കഴിവുള്ള ഒരു മുത്തശ്ശിയെ പരിചയപ്പെടുത്തട്ടെ. ബൈബിളിലെ വാക്യങ്ങൾ, ഓർമ്മയിൽ നിന്നും കാണാപാഠം പറയുന്നതിനോടൊപ്പം അവ എവിടെ നിന്ന് വരുന്നു എന്ന് കൂടി അടയാളപ്പെടുത്തി, ഒന്നാം സമ്മാനം നേടിയ ഈ അമ്മ എഴുതിയ 141-ലധികം വാക്യങ്ങളിൽ, 140 വാക്യങ്ങൾ കൃത്യതയിൽ ശരിയെന്നു മത്സരം നടത്തിയ കമ്മറ്റി ഫലം പ്രഖ്യാപിച്ചു.

ബൈബിൾ വാക്യ മത്സരത്തിൽ, ക്രൈസ്റ്റ് അസ്സംബ്ലി ഓഫ് ഗോഡ്, ന്യൂയോർക്കിനെ പ്രതിനിധീകരിച്ച്, നാല്‌ മത്സരാർത്ഥികളുടെ അവസാന റൗണ്ടിൽ എത്തി വിജയം കൈവരിച്ച ചിന്നമ്മ ജോർജ്, അന്തരിച്ച ഡോ. കെ.എം ജോർജിന്റെ ഭാര്യയാണ്.

അമ്മയുടെ പതിവ് തെറ്റാതെയുള്ള ബൈബിൾ വായന ആത്യന്തിക യാഥാർത്ഥ്യത്തിലേക്കുള്ള ഒരു ദീപശിഖയായി പ്രവർത്തിച്ചു. ലോക മോഹങ്ങളിൽനിന്നും മനസിനെ അകറ്റി നിർത്തി ഒരു ശുദ്ധീകരണത്തിന് അത് സഹായകമായി. ഇത് ദൈവത്തിന്റെ സൂക്ഷ്മമായ കരുതലുള്ള പ്രവർത്തനങ്ങളെയും, യേശുവിന്റെ ഇപ്പോഴത്തെ കർത്തൃത്വത്തെയും, ആത്മാവിന്റെ യഥാർത്ഥ നേതൃത്വത്തെയും ഓർമ്മിപ്പിക്കുന്നു.

നാം ആത്മാവിൽ നടക്കുമ്പോൾ, സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം എന്നീ യേശുവിന്റെ ആത്മീയഫലങ്ങൾ വഹിക്കാൻ തുടങ്ങുന്നു.

ചിന്നമ്മ ജോർജ്ജിന്റെ പ്രിയപ്പെട്ട വാക്യം യെശയ്യാവ് 44: 3-ൽ നിന്നുള്ളതാണ് “ദാഹിക്കുന്നവന്റെ മേൽ ഞാൻ വെള്ളവും, വരണ്ട നിലത്ത് നീരൊഴുക്കുകളും പകരും: ഞാൻ നിന്റെ സന്തതിയുടെ മേൽ എന്റെ ആത്മാവും നിന്റെ സന്താനങ്ങൾക്കുമേൽ എന്റെ അനുഗ്രഹവും പകരും. അവർ പുല്ലിന്റെയരുകിൽ നീർത്തോടുകൾക്കരുകിലെ അലരികൾ പോലെ മുളച്ചുവരും. (ദൈവം ശക്തനും ഏകനുമാണെന്നു ഈ വാക്യം വീണ്ടും വീണ്ടും പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു. കത്തുന്ന മുൾപടർപ്പിലോ പുകയിലോ തീയിലോ ദൈവത്തിന് സ്വയം പ്രത്യക്ഷപ്പെടാൻ കഴിയും, പക്ഷേ അത് ഒരു ആത്മാവാണ്. ദൈവം ഒരു ആത്മാവാണ്, നാം അവനെ ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടതുണ്ട്.)

വിശ്വാസത്തിന്റെ ദീപം തലമുറകളിലേക്ക് കൈമാറിയ ക്രിസ്ത്യൻ അമ്മമാരുടെ മാതൃകയാണ് ചിന്നമ്മ ജോർജ്ജ്. “പുതിയ തലമുറ നിരന്തരം ബൈബിൾ വായിക്കുന്നത് നിർത്തരുത്, അത് നിങ്ങളുടെ ദൈനംദിന വെല്ലുവിളിയായിരിക്കണം, ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതം നയിക്കാൻ നിങ്ങൾക്ക് ആ വായന ശക്തി നൽകും” എന്ന പ്രചോദനാത്മകമായ വാക്കുകളിലൂടെ അവർ പുതിയ തലമുറയെ അനുസ്മരിപ്പിക്കുന്നു.

അവർ തന്റെ ഭക്തിനിർഭരമായ ജീവിതം കൊണ്ട് പറയുന്ന ആ സിദ്ധാന്തം തെളിയിച്ചുകൊണ്ട് മറ്റുള്ളവർക്ക് ഒരു ജീവിക്കുന്ന മാതൃകയായി. തന്റെ സമർപ്പിത ക്രിസ്തീയ ജീവിതത്തിന്റെ ഫലങ്ങൾ ആസ്വദിച്ചു കൊണ്ടിരിക്കുന്ന മക്കളുടെ സ്തുത്യർഹവും ഔദാര്യവുമുള്ള അമ്മയാണ് ശ്രീമതി ചിന്നമ്മ ജോർജ്. അവരുടെ പവിത്രമായ ജീവിതചര്യകളും , അവളുടെ സ്വർഗ്ഗീയ കഴിവുകളും അംഗീകരിക്കപ്പെടേണ്ടതുണ്ട് , ആരാധിക്കപ്പെടേണ്ടതുണ്ട്.

മറ്റ് സഭാംഗങ്ങൾക്കും കുടുംബത്തിനും അമ്മ എന്നും പ്രചോദനമായി മാറിക്കഴിഞ്ഞു. ഓരോരുത്തരുടെയും ജന്മദിന കേക്ക് മുറിക്കുമ്പോൾ, അവർ ആഘോഷിക്കുന്ന പ്രായത്തിനനുസരിച്ചുള്ള അത്രയും എണ്ണം വേദ വാക്യങ്ങൾ ഓർമ്മിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യേകതയും ഈ അമ്മയ്ക്കുണ്ടെന്നു കുടുംബാംഗങ്ങൾ ഓർപ്പിക്കുന്നു.

“പ്രായം ഒരു പ്രശ്നമേയല്ല; എന്നാൽ എന്തിനും അർപ്പണമനോഭാവം മാത്രം മതി.” എന്ന് അവിശ്വസനീയമാംവിധം തെളിയിച്ച ചിന്നമ്മ ജോർജ്ജ് കോലത്തിനു ആശംസകൾ, അഭിനന്ദനങ്ങൾ.

Print Friendly, PDF & Email

Leave a Comment