ശബരിമലയില്‍ ഭക്തർക്ക് ഭക്ഷണത്തിന് അമിത വില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

എറണാകുളം: മണ്ഡലകാല തീർഥാടന കാലത്ത് ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് വിളമ്പുന്ന ഭക്ഷണത്തിന് അമിത വില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. അമിതവില ഈടാക്കുന്നത് തടയാൻ സന്നിധാനത്ത് പരിശോധന നടത്താൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.

ഭക്ഷ്യവസ്തുക്കളുടെ മുൻനിശ്ചയിച്ച വിലകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കളക്ടർമാരെ കോടതി ചുമതലപ്പെടുത്തി. അമിതവില ഈടാക്കുന്നത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുകയും നിയമലംഘനം നടത്തുന്നവർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുക്കുകയും വേണം.

ഭക്തരിൽ നിന്ന് ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച സ്വമേധയാ ഹർജിയാണ് കോടതി പരിഗണിച്ചത്. അമിത നിരക്ക് ഈടാക്കുന്നത് തടയാൻ ലീഗൽ മെട്രോളജി വകുപ്പ് പതിവായി പരിശോധന നടത്തുന്നുണ്ടെന്ന് സർക്കാർ സൂചിപ്പിച്ചു. അതിനാൽ ലീഗൽ മെട്രോളജി വകുപ്പിനെ കേസിൽ കക്ഷി ചേർത്തു

Print Friendly, PDF & Email

Leave a Comment

More News