ഗവർണർക്കെതിരായ ബാനറുകൾ നീക്കം ചെയ്യാൻ കേരള സർവകലാശാല വൈസ് ചാൻസലറുടെ നിർദേശം

തിരുവനന്തപുരം: ഗവർണർക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ അടിയന്തരമായി എടുത്തു മാറ്റാൻ കേരള സർവകലാശാലാ വൈസ് ചാൻസലർ രജിസ്ട്രാർക്ക് നിർദേശം നൽകി. യൂണിവേഴ്സിറ്റി സെനറ്റ് ഹൗസിൽ ഉടനീളം സ്ഥാപിച്ചിട്ടുള്ള ബാനറുകൾ ഉടൻ നീക്കം ചെയ്യണം.

ഹൈക്കോടതി വിധി പ്രകാരം സർവകലാശാല കാമ്പസിന്റെ 200 മീറ്റർ ചുറ്റളവിൽ അനൗദ്യോഗിക ബാനറുകളും ബോർഡുകളും നിരോധിച്ചിട്ടുണ്ട്. നിരോധനം നിലവിലുണ്ടെങ്കിലും ഇന്നലെ ആരിഫ് മുഹമ്മദ് ഖാനെതിരെ കാമ്പസിൽ എസ്എഫ്‌ഐ ബാനർ പ്രദർശിപ്പിച്ചിരുന്നു. കോടതി വിധി നടപ്പാക്കാനാണ് വൈസ് ചാൻസലറുടെ നിർദേശം

 

Print Friendly, PDF & Email

Leave a Comment

More News