അന്തരിച്ച വെരി. റവ. ഡേവിഡ് ജോണ്‍ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പയുടെ സംസ്‌കാരം ഡിസംബര്‍ 22-ന്

ടെക്‌സസ്: അന്തരിച്ച സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ സീനിയര്‍ വൈദീകരിലൊരാളായ വന്ദ്യ ഡേവിഡ് ജോണ്‍ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പയുടെ (77) സംസ്‌കാരം ഡിസംബര്‍ 22-ന് നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത  പ്രധാന കാര്‍മികത്വം വഹിക്കും.

1946 നവംബര്‍ 27-ന് ബ്രഹ്മപുരത്ത് ചെറുതോട്ടില്‍ കുടുംബത്തില്‍ യോഹന്നാന്റേയും, അന്നമ്മയുടേയും പുത്രനാണ്.

സഹധര്‍മ്മിണി ആനി കോശി അടൂര്‍ നടക്കാവില്‍ കുടുംബാംഗമാണ്.
സഹോദരങ്ങള്‍: വര്‍ഗീസ്, സാറാമ്മ, മേരി, മാത്യൂസ്.
മക്കള്‍: അഞ്ചു, അനൂജ്, അനീഷ്.
മരുമകന്‍: യുവാന്‍.
പേരക്കിടാങ്ങള്‍: സാക്ക്, മിയാ.

Wake/Viewing Service:

12/21/2023 (Thursday) 5 PM (St. Ignatious Jacobite Catherdrel, 2707 Dove Creek Lane, Carrolton, TX 75006).

Funeral Service: 12/22/2023 (Friday) 8.00 AM Mar Gregorios Jacobite Church, 933 cascadi Street, Mesquite, TX.

Burial Service: New Hope Funeral Home, Sunnyvale, TX

ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

Print Friendly, PDF & Email

Leave a Comment

More News