തലവടി വൈ.എം.സി.എ യുടെ നേതൃത്വത്തിൽ ‘കൃഷി അറിവുകൾ’ സെമിനാർ നടത്തി

തലവടി വൈ.എം.സി.എ യുടെ നേതൃത്വത്തിൽ തലവടി കൃഷി ഭവൻ്റെയും, തലവടി സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സഹകരണത്തോടെ ” കൃഷി അറിവുകൾ ” നടത്തി. വൈ.എം.സി.എ പ്രസിഡൻ്റ് ജോജി ജെ വൈലപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ഉത്ഘാടനം ചെയ്തു.

കൃഷി വിജ്ഞാൻ കേന്ദ്രം കായംകുളം യൂണിറ്റ് മേധാവി പി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. തലവടി സഹകരണ ബാങ്ക് പ്രസിഡൻ്റ് ഏബ്രഹാം കരിമ്പിൽ, തലവടി കൃഷി ആഫീസർ എ.പി പൂജ, വൈഎംസിഎ ഭാരവാഹികളായ വിനോദ് വർഗീസ്, ജോർജ്ജുകുട്ടി തിരുത്താടിൽ, ഷിജു കൊച്ചു മാമ്മൂട്ടിൽ, സാംകുട്ടി ആറുപറയിൽ, മാത്യു ചാക്കോ എന്നിവർ പ്രസംഗിച്ചു.

തലവടിയിലെ വിവിധ പാടശേഖരങ്ങളിലെ കർഷക പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ എം.എഫ് രാജീവ് കൃഷി രീതിയെ സംബണ്ഡിച്ചും, പരിപാലിക്കുന്ന രീതിയെ സംബന്ധിച്ചും ക്ലാസ്സെടുത്തു.

Print Friendly, PDF & Email

Leave a Comment

More News