ചിക്കാഗോ മാർത്തോമ ഗ്ലീഹാ കത്തീഡ്രൽ പള്ളിയുടെ നേതൃത്വത്തിൽ ഷോര്‍ട്ട് ഫിലിം ഒരുങ്ങി

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും, ഒറ്റപ്പെട്ടുപോകുന്നവരുടെ വേദനയും തുറന്നുകാട്ടുന്ന ‘ഹീലിംഗ് സ്റ്റെപ്പ്സ്’ ഷോർട്ട് ഫിലിമുമായി ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ.

‘ഹീലിംഗ് സ്റ്റെപ്സ്’ എന്ന പേരിട്ട ഈ ഷോർട്ട് ഫിലിം കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും, ഒറ്റപ്പെട്ടുപോകുന്നവരുടെ വേദനയും തുറന്നുകാട്ടുന്നു. ഒറ്റപ്പെട്ടുപോകുന്നവരെ ചേർത്തുനിർത്തുന്നതിന് നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശവും ​​ഈ ഷോർട്ട് ഫിലിം നമുക്ക് തരുന്നു. ഈ ഷോർട്ട് ഫിലിമിന്റെ ഭാഗമായിട്ട് പ്രവർത്തിച്ചിട്ടുള്ളവർ എല്ലാം തന്നെ പള്ളിയിലെ അംഗങ്ങളാണ്. ഈ ഷോർട്ട് ഫിലിമിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പള്ളിയിലെ തന്നെ അസിസ്റ്റൻറ് വികാരിയായ ഫാദർ ജോയൽ പയസ് ആണ്, മറ്റൊരു കഥാപാത്രമായി വേഷമിട്ടത് ജോസഫ് വില്യം തെക്കേത്തുമാണ്. ഈ ഷോർട്ട് ഫിലിമിന്റെ ആശയം ഫാദർ തോമസ് ​​കടുകപ്പിള്ളിയുടെയാണ്. പ്രൊഡക്ഷൻ ഡിസൈനർ സജി വർഗീസ് കാവാലവും ചായാഗ്രഹണം പ്രതീഷ് തോമസും നിർവഹിച്ചു. ഇതിൻറെ കഥ തിരക്കഥ സംവിധാനം നിർവഹിച്ചിരിക്കുന്നത് റോമിയോ കാട്ടൂക്കാരൻ ആണ്. ഡിസംബർ 10 ഞായറാഴ്ച ബിഷപ്പ് ജോയ് ആലപ്പാട്ടിന്റെ കാർമികത്വത്തിൽ നടന്ന കുർബാനയ്ക്കുശേഷം പള്ളിയിൽ വച്ച് ഈ ഷോർട്ട് ഫിലിമിന്റെ പ്രീമിയർ ഷോ പ്രദർശിപ്പിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment