ജോൺസൺ കൗണ്ടിയിൽ ഉണ്ടായ അപകടത്തിൽ 6 മരണം; 3 പേർക്ക് പരിക്കേറ്റു

ജോൺസൺ കൗണ്ടി( ടെക്‌സസ് )- ജോൺസൺ കൗണ്ടി  യുഎഎസ്  ഹൈവേ 67-ൽ ചൊവ്വാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും  3 പേർക്ക് പരിക്കേറ്റതായും ജോൺസൺ കൗണ്ടി ഡെപ്യൂട്ടികൾ അറിയിച്ചു

യുഎസ്-67, കൗണ്ടി റോഡ് 1119 എന്നിവയ്ക്ക് സമീപം നടന്ന അപകടത്തിൽ ആറ് മരണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് ജോൺസൺ കൗണ്ടി ഷെരീഫ് ഓഫീസിലെ വക്താവ് സ്ഥിരീകരിച്ചു. ഇരകളിൽ മൂന്ന് പേരെ എയർലിഫ്റ്റ് ചെയ്തു, അവരിൽ ഒരാൾ പിന്നീട് മരിച്ചു.

കുടുംബങ്ങളെ അറിയിക്കുന്നതുവരെ ഇരകളുടെ പേരുകളൊന്നും പുറത്തുവിടില്ലെന്ന് പോലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News