മാപ്പ് പണികഴിപ്പിച്ച വീടിന്റെ താൽകോൾ ദാനം ജനുവരി 2-ന്

മാപ്പ് 2023 കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ ദാനം ജനുവരി 2-ന് നാലു മണിക്ക് അടൂർ നിയോജകമണ്ഡലത്തിലെ ഏഴംകുളം പഞ്ചായത്തിൽ വെച്ചു നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട കേരള ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ലളിതമായ ചടങ്ങിൽ വെച്ചു താക്കോൽദാനം നിർവഹിക്കും. പുതുപ്പള്ളി mla ചാണ്ടി ഉമ്മൻ, 24 ന്യൂസ് anchor ക്രിസ്റ്റിന ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു. മാപ്പിനെ പ്രതിനിധീകരിച്ചു മുൻ പ്രെസിഡന്റും ഇപ്പോഴത്തെ ബോർഡ്‌ ഓഫ് ട്രസ്റ്റീ അംഗവും ആയ ഷാലു പുന്നൂസ്, മുൻ പ്രെസിഡന്റും 2024 ബോർഡ്‌ ഓഫ് ട്രസ്റ്റീ അംഗവും ആയ തോമസ് ചാണ്ടി എന്നിവർ പങ്കെടുക്കും.

ജോലി സ്ഥലത്തു കെട്ടിടത്തിൽ നിന്നും വീണു നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു കിടപ്പിലായി വളരെ ബുദ്ധിമുട്ടിയാണ് ശോചനീയമായ വീട്ടിൽ ഈ വെക്തി കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന് വീട് നിർമിച്ചു നൽകാൻ മാപ്പ് 2023 കമ്മിറ്റി തീരുമാനിക്കുകയും ഇതിനായുള്ള പണം raffle ടിക്കറ്റ് വിതരണത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു. ടിക്കറ്റ് വിതരണത്തിന് ചുക്കാൻ പിടിച്ചത് ചാരിറ്റി ചെയർപേഴ്സൺ സോബി ഇട്ടി സ്പോർട്സ് ചെയർപേഴ്സൺ ലിബിൻ പുന്നശേരി എന്നിവരാണ്. വീടിന്റെ പണിക്കു മേൽനോട്ടം വഹിച്ചതും കുറഞ്ഞ കാലം കൊണ്ട് പണി പൂർത്തിയാക്കായതും ചാരിറ്റി ചെയർപേഴ്സൺ സോബി ഇട്ടിയുടെ അശ്രാന്ത പരിശ്രമം മൂലമാണ്.

കുറഞ്ഞ കാലയളവിൽ പണം സ്വരൂപിക്കാനും വീട് പണി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെയും ചാരിതാർഥ്യത്തിലാണ് മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്. raffle ടിക്കറ്റിലൂടെ സഹായിച്ച എല്ലാ സുഹൃത്തുകൾക്കും നന്ദി അറിയിക്കുന്നതായി ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ അറിയിച്ചു. പുതുവർഷത്തിൽ തീർത്തും അർഹനായ അരാൾക്കു വീട് കൈമാറാൻ സാധിച്ചതില് സന്തോഷിക്കുന്നുവെന്നു ട്രെഷറർ കൊച്ചുമോൻ വയലത്തു അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News