തലവടി സി.എം.എസ് ഹൈസ്കൂള്‍ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരു വന്ദനവും നടന്നു

എടത്വ:1841-ൽ സ്ഥാപിതമായ തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂൾ പ്രഥമപൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരു വന്ദനവും സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സി. എസ്.ഐ സഭ മുൻ മോഡറേറ്ററും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ബിഷപ്പ് റൈറ്റ് റവ. തോമസ് കെ.ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ പൂർവ്വ വിദ്യാർത്ഥിയുമായ റവ.മാത്യൂ ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു.നൂറിൻ്റെ നിറവിലെത്തിയ ഗുരുശ്രേഷ്ഠനും 27 വർഷം അധ്യാപകനായിരുന്ന തലവടി പുളിമൂട്ടിൽ പി.സി ജോർജിനെ ശിഷ്യഗണങ്ങൾ ചേർന്ന് ഗുരുവന്ദനം നടത്തി.പൂർവ്വ വിദ്യാർത്ഥി ഡോ. ജോൺസൺ വി. ഇടിക്കുള ഗുരു വന്ദന ചടങ്ങിന് നേതൃത്വം നല്കി. ബിഷപ്പ് റൈറ്റ് റവ. തോമസ് കെ.ഉമ്മൻ ഗുരു ശ്രേഷ്ഠൻ പി.സി. ജോർജിനെ പൊന്നാട അണിയിച്ച് ആദരിച്ചു.ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യൂ, ജേക്കബ് ചെറിയാൻ, ഡേവിഡ് ജോൺ എന്നിവർ പ്രസംഗിച്ചു.

റിബി എടത്വയുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു.വിവിധ ഘട്ടങ്ങളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഒത്തു ചേർന്നത് തലമുറകളുടെ സംഗമം കൂടിയായി.

പഴയ ക്ലാസ് മുറിയുടെ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് നടത്തിയ സംഗമത്തിൽ വിദ്യാർത്ഥികൾ സ്മരണ പങ്കുവെച്ചത് വേറിട്ട അനുഭവം കൂടിയായി.

ആയിരക്കണക്കിന് ശിഷ്യർക്ക് അക്ഷര വെളിച്ചം പകർന്ന് നല്കിയ അദ്ധ്യാപക ശ്രേഷ്ഠൻ ശ്രീ പി.സി ജോർജ് സർ 100 -ന്റെ നിറവിൽ വീണ്ടും അതേ വിദ്യാലയത്തിൽ ‘അദ്ധ്യാപക ‘ വേഷമിട്ടത് ഏറെ കൗതകകരമായി.

ശിഷ്യ ഗണങ്ങൾ നല്കിയ ഗുരുവന്ദന ചടങ്ങിൽ ആണ് ബ്ലാക്ക് ബോർഡും ചോക്കും കണ്ടപ്പോൾ പഴയ കാലം ഓർത്തെടുത്തത്. ശിഷ്യഗണങ്ങളിൽ സി. എസ്. ഐ. സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ്‌ കെ.ഉമ്മൻ ഉൾപ്പെടെയുള്ളവരെ മുന്നിലിരുത്തി ഗുരു ‘പി.സി. ജോർജ് ‘ എന്ന് പേരെഴുതി ഒപ്പിട്ടപ്പോൾ വേദിയിലും സദസ്സിലും ഉണ്ടായിരുന്ന ശിഷ്യഗണങ്ങളുടെ ആഹ്ളാദരവമായിരുന്നു. ജീവിത സായാഹ്നത്തിലെത്തിയ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗികാരമായി ഗുരു വന്ദനത്തെ കാണുന്നതെന്ന് പി.സി. ജോർജ് മറുപടി പ്രസംഗത്തിൽ നിറകണ്ണുകളോടെ പറയുമ്പോൾ കണ്ഠങ്ങൾ ഇടറി യിരുന്നു.

അടുത്ത മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം 2024 മെയ് 19 ഞായർ 5 മണിക്ക് നടത്തുന്നതിന് സംഘാടക സമിതി രൂപികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News