ഗാസ മുനമ്പിൽ നിന്ന് ഫലസ്തീൻ ശിശുവിനെ ഇസ്രായേൽ ഓഫീസർ കൊണ്ടുപോയി

ഇസ്രായേൽ വ്യോമാക്രമണം കുടുംബത്തിന്റെ ജീവൻ അപഹരിച്ചതിന് ശേഷം ഗാസയിൽ നിന്ന് ഒരു ഫലസ്തീൻ ശിശുവിനെ ഒരു ഉദ്യോഗസ്ഥൻ കൊണ്ടുപോയതായി ഒരു ഇസ്രായേലി സൈനികൻ വെളിപ്പെടുത്തിയതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബർ 22 ന് വടക്കൻ ഗാസ മുനമ്പിൽ നടന്ന യുദ്ധങ്ങളിൽ പിന്നീട് കൊല്ലപ്പെട്ട ഗിവാറ്റി ബ്രിഗേഡിലെ ക്യാപ്റ്റൻ ഹരേൽ ഇറ്റാച്ച് ഫലസ്തീൻ കുഞ്ഞിനെ ഇസ്രായേലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി സൈനികന്റെ സുഹൃത്തായ ഷാച്ചർ മെൻഡൽസൺ ആർമി റേഡിയോയോട് പറഞ്ഞു.

“ഗാസയിലെ തന്റെ സേവനത്തിനിടെ ഇറ്റാച്ച് ഒരു സുഹൃത്തിനോട് സംസാരിച്ചു, താൻ ഒരു വീട്ടിൽ പ്രവേശിച്ചപ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു, ആ കുഞ്ഞിനെ ഇസ്രായേലിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു” എന്ന് കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ മെൻഡൽസൺ പറഞ്ഞു.

കുഞ്ഞിന്റെ കുടുംബം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നും മറ്റാരും ചുറ്റിലുമില്ലായിരുന്നു എന്നും മെൻഡൽസൺ പ്രതികരിച്ചു. സൈനികനും ആർമി റേഡിയോയും കുഞ്ഞിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ അതോ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Print Friendly, PDF & Email

Leave a Comment

More News