സർവശക്തനായ ദൈവം നമ്മെ നയിക്കുന്നത് അറിവിന്റെ യഥാർത്ഥ ഉറവിടമായ ക്രിസ്തുവിങ്കലേക്ക്, റവ.ഡോ.ഫിലിപ്പോസ് മാർ സ്തേഫാനോസ്

ഡിട്രോയിറ്റ്:മനുഷ്യ വർഗ്ഗത്തിന്റെ വളർച്ചക്കാവശ്യമായ അറിവുകൾ പകർന്നു നൽകുന്ന മൂന്ന് സുപ്രധാന വിഭാഗങ്ങളാണ് അധ്യാപകർ ,വൈദ്യന്മാർ ,തത്വചിന്തകന്മാർ-താത്വികർ . ഇവരിൽ അധ്യാപകർ നമ്മെ അറിവിലേക്കും , വൈദ്യന്മാർ നമ്മെ മരുന്നിലേക്കും ,തത്വചിന്തകരും താത്വികരും നമ്മെ കാഴ്ചപാടിലേക്കും നയിക്കുമ്പോൾ സർവശക്തനായ ദൈവം നമ്മെ നയിക്കുന്നത് ക്രിസ്തുവിങ്കലേക്കാണ് . ഈ സത്യം  നാം തിരിച്ചറിയുമ്പോൾ മാത്രമാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ അര്ഥവത്താകുന്നതെന്നു മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനിപറഞ്ഞു .

അധ്യാപകരുടെയും വൈദ്യന്മാരുടെയും തത്വചിന്തകരുടെയും-താത്വികരുടെയും അറിവുകൾ പലപ്പോഴും പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോൾ ഒരിക്കൽ പോലും പരാജയം എന്തെന്നു രുചിച്ചറിഞ്ഞിട്ടില്ലാത്ത ക്രിസ്തുവിനെ കുറിച്ചുള്ള അറിവുകൾ നമ്മെ സത്യത്തിലേക്കും,നീതിയിലേക്കും വഴി നടത്തു ന്നതാണെന്നു തിരുമേനി ഓർമിപ്പിച്ചു. 2024 വർഷത്തെ പ്രഥമ രാജ്യാന്തര പ്രെയര്‍ലൈന്‍ ജനുവരി  2  ചൊവ്വാഴ്ച വൈകിട്ട്  സംഘടിപ്പിച്ച 503-മതു യോഗത്തില്‍  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്ക കാനഡ സീറോ മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാർ സ്തേഫാനോസ്.

ആയിരങ്ങൾക്കു അനുഗ്രഹമായിരിക്കുന്ന, ആശ്വാസം പകരുന്ന  ഇന്റർ നാഷണൽ പ്രയർ ലൈനു  പുതു  വർഷ പ്രവർത്തനങ്ങളിൽ  ധാരാളമായ ദൈവകൃപ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നതായി തിരുമേനി പറഞ്ഞു

കണെക്ടികട്ടിൽ നിന്നും ഫാ. ജോഷി ജോൺ വാഴപ്പിള്ളത്തിന്റെ  പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു .കഴിഞ്ഞ വർഷത്തിൽ നിരവധി പ്രശ്നങ്ങൾ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നപ്പോൾ അതിനെ അഭിമുഘീകരിക്കുന്നതിനും ധീരതയോടെ അതിനെ തരണം ചെയ്യുന്നതിനും ദൈവക്റെപ നമ്മോടൊപ്പം ഉണ്ടായിരുന്നതിനെ നന്ദിയോടെ ഓർക്കുന്നതിനും പുതുവര്ഷത്തിൽ വിജയകമായ ജീവിതം നയിക്കുന്നതിനും ഇടയാകട്ടെ എന്നു സി വി എസ് ആശംസിച്ചു .ഐ പി എല്ലിന്റെ പ്രവർത്തനങ്ങളിൽ തുടർന്നും എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയും നവവത്സരാശംസകൾ നേരുകയും ചെയ്തു.

ടെന്നിസിയിൽ നിന്നുള്ള ശ്രീ അലക്സ് തോമസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. വാഷിംഗ്‌ടൺ
ഡി സി യിൽ നിന്നുള്ള  ഡോ.പി.പി.ചാക്കോ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഐ പിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി .മോസ്റ്റ് റവ.ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസിന്റെ പ്രാർഥനക്കും  അശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

Print Friendly, PDF & Email

Leave a Comment