ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്; പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കരുത്; ഷാളും പൂച്ചെണ്ടും ആവശ്യമില്ല: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിനിടയില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാൻ സമയമില്ലെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ വ്യക്തമാക്കി. ഷാൾ, പൂച്ചെണ്ട്, മാല എന്നിവ സ്വീകരിക്കില്ല. പാവപ്പെട്ട കുട്ടികൾക്ക് നൽകാൻ സ്കൂൾ ബാഗുകളും പുസ്തകങ്ങളും സ്വീകരിക്കും. വേദിയിൽ മന്ത്രിക്ക് പ്രത്യേക കസേര ഇടരുത്. സ്വാഗത പ്രസംഗം വലിച്ചിഴക്കരുത്. പാർട്ടി അംഗങ്ങൾ മന്ത്രിയുടെ ഓഫീസിൽ അധികം വരേണ്ടതില്ല. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ 11 വരെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ അവരെ കാണുമെന്നും മന്ത്രി പറഞ്ഞു.

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവീസ് ലാഭത്തിലാക്കാൻ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തും. നഷ്ടമാണെങ്കിൽ നിർത്തും. എല്ലായിടത്തും സർവീസ് എത്തിക്കാൻ സ്വകാര്യബസുകൾക്ക് അവസരമൊരുക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം മന്ത്രി വ്യക്തമാക്കി.

കെഎസ്‌ആർടിസി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും വരുമാനത്തിനൊപ്പം ചെലവ് കുറയ്‌ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ശ്രമിക്കും. കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കെഎസ്ആർടിസിയെ ജനകീയമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Print Friendly, PDF & Email

Leave a Comment

More News