‘പ്രവാസ ജീവിതവും കാഴ്‌ചകളും’: ഫോട്ടോഗ്രാഫി മത്സരവുമായി കേരള പ്രവാസി ക്ഷേമ ബോർഡ്

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡ് ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച്, “പ്രവാസ ജീവിതവും കാഴ്ചകളും” എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെ 21 ദിവസമാണ് മത്സരം. ലോക ഫോട്ടോഗ്രഫി ദിനമായ ഓഗസ്റ്റ് 19 ന് വിജയിയെ പ്രഖ്യാപിക്കും. വിജയിക്കുന്നവർക്ക് ഒന്നാം സമ്മാനമായി 25000 രൂപ, രണ്ടാം സമ്മാനം 15000 രൂപ, മൂന്നാം സമ്മാനം 10000 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റും മറ്റും നൽകുന്നതാണ്. എൻട്രികൾ അയക്കേണ്ട മെയിൽ വിലാസം kpwbmediacell@gmail.com.

മത്സരങ്ങൾക്കുള്ള നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് www pravasikerala.org, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ സന്ദർശിക്കുക.

Print Friendly, PDF & Email

Leave a Comment

More News