സണ്ണി മറ്റമനയുടെ ഭാര്യ പിതാവ് യോഹന്നാൻ പോൾ അന്തരിച്ചു

ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ  സണ്ണി മറ്റമനയുടെ ഭാര്യ പിതാവും ,  തെക്കൻ പറവൂർ :- പൂത്തോട്ട പറയ്ക്കാട്ട് നെടുമ്പിള്ളിൽ യോഹന്നാൻ പോൾ (കുഞ്ഞപ്പൻ) (85) നിര്യാതനായി.ഭാര്യ മോളി വടയാടിയിൽ തൃപ്പൂണിത്തറ: മക്കൾ ബെറ്റ്സി  , ബിന്ദു : മരുമക്കൾ സണ്ണി മറ്റമന കുറുപ്പംപടി , ബിജു മറ്റമന കുറുപ്പംപടി.

കൊച്ചു മക്കൾ എലീസ്സ, അനീറ്റ, ആഞ്ചല, അലീഷ, ബേസിൽ: സഹോദരൻ വർഗീസ് നെടുമ്പിള്ളിൽ , സഹോദരി പരേതയായ കുഞ്ഞമ്മ.

യോഹന്നാൻ പോൾ ന്യൂ യോർക്ക് നിവാസിയും, ന്യൂ യോർക്ക് , വൈറ്റ് പ്ലെയിൻസ്‌ സെന്റ് മേരീസ് ജാക്കോബൈറ്റ്സ് ചർച്ചിന്റെ സജീവ പ്രവർത്തകനും ആയിരുന്നു.

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ വലിയ പള്ളിയിൽ.  2 മണിക്ക് ഭവനത്തിൽ ശ്രുശ്രൂഷകൾ അരംഭിക്കും

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ .കല ഷഹി , ട്രഷർ ബിജു ജോൺ , ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ , സെക്രട്ടറി എബ്രഹാം ഈപ്പൻ , എക്സിക്യൂട്ടീവ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News