ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: കുഴിമന്തി കഴിച്ച പത്തുപേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കളമശ്ശേരിയിലെ പാതിരാക്കോഴി എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവരാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ കുഴഞ്ഞുവീണത്. വയറുവേദന, ഛർദ്ദി, ശാരീരിക അസ്വാസ്ഥ്യം എന്നിവയെ തുടർന്ന് ഇവർ വൈദ്യസഹായം തേടുകയും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഹോട്ടലിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം നടത്തിവരികയാണ്. പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു

Print Friendly, PDF & Email

Leave a Comment

More News